Vartha.ch

അച്ഛന്‍ നഷ്ടപ്പെട്ട മൂന്നു കുരുന്നുകളെ ഉപേക്ഷിച്ച് അമ്മ കോടതിയില്‍ നിന്ന് കാമുകനൊപ്പം പോയി

hihi

അമ്മ എന്ന വാക്കിന്റെ അര്‍ത്ഥം വാത്സല്യം,മാതൃത്വത്തെ ഏറ്റവും മഹനീയമായി നോക്കി കാണുന്നവര്‍ക്ക് ഉള്‍ക്കൊള്ളാനാവില്ല ഈ വാര്‍ത്ത.കാസര്‍കോഡാണ് സംഭവം.മൂന്നു കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് അമ്മ കാമുകനൊപ്പം പോയി.അച്ഛന്‍ നഷ്ടപ്പെട്ട മൂന്നു മക്കളെ വേണ്ടെന്ന് വച്ചാണ് 30 കാരിയായ അമ്മ കാമുകനൊപ്പം പോയത്.കുട്ടികള്‍ മൂവരും കരഞ്ഞ് അമ്മയുടെ പിറകെ ഓടിയെങ്കിലും അവരെ തള്ളിമാറ്റി യുവതി പോയി.കുണ്ടറ സ്വദേശിനിയാണ് യുവാവിനൊപ്പം പോയത്.

കഴിഞ്ഞ മെയ് ഏഴിന് രാവിലെ വയറുവേദന എന്നുപറഞ്ഞ് ഇവര്‍ കാഞ്ഞങ്ങാട്ടേ ആശുപത്രിയില്‍ പോയി.വീട്ടിലേക്ക് തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ബന്ധുവീട്ടിലും മറ്റും അന്വേഷിച്ചപ്പോള്‍ യുവതിയെ കണ്ടെത്താനായില്ല.പോലീസില്‍ സഹോദരന്‍ പരാതി നല്‍കി.ഇതിനിടെ യുവതി കാമുകനൊപ്പം ഉണ്ടെന്നറിഞ്ഞത്.കോടതിയില്‍ ഹാജരാക്കിയപ്പോള്‍ മക്കളെ ഒപ്പം കൂട്ടാന്‍ താല്‍പര്യമില്ലെന്നും യുവാവിനൊപ്പം കഴിയാനാണ് ആഗ്രഹമെന്നും യുവതി പറഞ്ഞതോടെ കോടതി ഇതനുവദിക്കുകയായിരുന്നു.


www.vartha.ch