Vartha.ch

വിപണി തൂത്തുവാരാനൊരുങ്ങി ബാഹുബലി ബര്‍ഗറിനും സാരിക്കും ആരാധകര്‍ ഏറെ കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ ഉടന്‍

hihi

ബ്രഹ്മാണ്ഡ ചലചിത്രം ബാഹുബലിയുടെ വിശേഷങ്ങള്‍ പറഞ്ഞാലും പറഞ്ഞാലും തീരില്ലെന്നത് വാസ്തവം. ഓരോ ദിവസവും പുതിയ വാര്‍ത്തകളാണ് ബാഹുബലിയുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത്. ബാഹുബലിയുടെ ആദ്യഭാഗം കണ്ടതിന് ശേഷം രണ്ടാമത്തേതിന് വേണ്ടിയുള്ള കടുത്ത കാത്തിരിപ്പിലായിരുന്നു ഓരോ ദിവസവും പ്രേക്ഷകര്‍. അനുഷ്‌കയുടെ ലുക്കും, കഥയുമെല്ലാം ബാഹുബലിയുടെ രണ്ടാവരവിന്റെ കാത്തിരിപ്പിന് ആക്കം കൂട്ടിയിരുന്നു. റിലീസ് ആയതിന് ശേഷവും ബാഹുബലി വാര്‍ത്തകളില്‍ ഇടംനേടിക്കൊണ്ടിരിക്കുകയാണ്.

hihi

ബാഹുബലി ബര്‍ഗറുകള്‍ പുറത്തിറങ്ങിയതായുള്ള വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇതിന് പുറമെ ഇപ്പോള്‍ ബാഹുബലിയിലെ പ്രധാന ചിത്രങ്ങള്‍ പതിപ്പിച്ച സാരികളാണ് വിപണിയിലേക്ക് എത്തുന്നത്. സാരി ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വലിയ ഹിറ്റ് ആയിരിക്കുകയാണ്. ഓണ്‍ലൈന്‍ വഴി സ്വന്തമാക്കാനുള്ള അവസരം പല കമ്പനികളും നല്‍കുന്നുമുണ്ട്. പ്രഭാസിന്റെയും അനുഷ്‌കയുടെയും ചിത്രങ്ങള്‍ ആലേഖനം ചെയ്ത സാരിക്കാന്‍ ഡിമാന്‍ഡ് കൂടുതല്‍.f

3000 രൂപംയാണ് സാരിയുടെ വിലയായി കണക്കാക്കുന്നത്. ഇ ബേയിലെ സാരിക്ക് 2599 രൂപയാണ് വില. ബര്‍ഗറും സാരിയുമെല്ലാം വലിയതോതില്‍ വിറ്റുപോകുന്നുണ്ടെന്നാണ് വിവരം. ബ്രാന്‍ഡിന്റെ വിപണന സാധ്യതകൂടി കണക്കിലെടുത്ത് കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ വിപണിയിലിറക്കാന്‍ കച്ചവടക്കാര്‍ ഒരുങ്ങുകയാണ്. പുരുഷന്മാര്‍ക്കുള്ള ടീഷര്‍ട്ടുകള്‍ മറ്റ് ഡ്രസ്സുകള്‍ എന്നിവയും ഉടന്‍ ഉപഭോക്താക്കളെത്തേടി വിപണിയിലെത്തും.






www.vartha.ch