Vartha.ch

ബി ഫ്രണ്ട്‌സ്‌ 2017 ഓണാഘോഷങ്ങൾക്കു തുടക്കമായീ

hihiപൂവിളിയിൽ തുടങ്ങി വഞ്ചിപ്പാട്ടുവരെ എത്തുന്ന ഒരുമയുടെ ഈണം. പുത്തനുടുപ്പിന്റെയും പുന്നെല്ലിന്റെയും ഗന്ധം. ഊഞ്ഞാലാട്ടത്തിലും തലപ്പന്തുകളിയിലും നിറയുന്ന ആവേശം. ഓണം മലയാളിയുടെ ഏറ്റവും മനോഹരമായ സങ്കല്പങ്ങളിൽ ഒന്നാണ്. എല്ലാവരും ഒന്നുപോലെ കഴിഞ്ഞിരുന്ന ഒരു നല്ല കാലം നമുക്കുണ്ടായിരുന്നു എന്ന സങ്കൽപം. വർഷത്തിലൊരിക്കലെങ്കിലും ആ നല്ല കാലത്തെ നമുക്ക് തിരിച്ചുപിടിക്കാം. പുതു തലമുറയ്ക്ക് കൈ മാറാം.

പിറവിയുടെ പതിനഞ്ചാം പിറന്നാൾ ആഘോഷിക്കുന്ന ബി ഫ്രണ്ട്‌സ് സ്വിറ്റ്സർലാന്റ് ഏറെ പുതുമകളോടെ സൂറിച്ചിൽ 2017 സെപ്റ്റംബർ 2 ശനിയാഴ്ച തിരുവോണം ആഘോഷിക്കുന്നതിന്റെ മുന്നോടിയായി, ആഘോഷത്തെ നമ്മൾ പ്രവാസികളുടെ ഒരു ഉത്സവമായി മാറ്റുന്നതിനുള്ള റിഹേർസൽ മെയ് 24 ന് സൂറിച്ചിൽ ആരംഭിച്ചു . നൂറിലധികം കലാപ്രതിഭകളെ അണി നിരത്തി അണിയിച്ചൊരുക്കുന്ന നാട്യശില്പത്തിന്റെ ഒരുക്കങ്ങളാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്

ഈ വർഷത്തെ ഓണാഘോഷ പരിപാടികളുടെ ഔപചാരിക ഉൽഘാടനം സുറിച്ചു ,ദുർന്റെനിൽ കൂടിയ യോഗത്തിൽ വെച്ച് ബി ഫ്രണ്ട്‌സ് പ്രസിഡന്റ്‌ പ്രിൻസ് കാട്ട്രുകുടിയിൽ സെക്രടറി ബിന്നി വെങ്ങപ്പള്ളിയും ,ആർട്സ് കൺവീനർ ജെസ്‌വിൻ പുതുമന ,സ്പോര്ട്സ് കൺവീനർ ഡേവിസ് വടക്കുംചേരി ,കൊറിയോഗ്രാഫർ പ്രിൽസ് മലയിൽ ,ഫെലിൻ വാലിയപ്ലാക്കൽ ,വനിതാ ഫോറത്തിനു വേണ്ടി ഷേർലി മാപ്പലകയിൽ എന്നിവർ തിരി തെളിയിച്ചു നിർവഹിച്ചു . ചടങ്ങിൽ യൂത്ത് ഫോറത്തെ പ്രധിനിതികരിച്ചു അഖിൽ കാട്ട്രുകുടിയിൽ , മാർസെൽ കരുമത്തി, യോഹനാസ് പുതുമന എന്നിവർ സന്നിഹിതരായിരുന്നു. മുൻ എക്സിക്യൂട്ടിവ് അംഗമായ ലാൻസ് മാപ്പലകയിലും, ബിനു വാലിയപ്ലാക്കലും, ജിജി കാട്രുകുടിയിലും തദവസരത്തിൽ തങ്ങളുടെ സാനിദ്ധ്യം അറിയിച്ചു. തുടർന്ന് കുട്ടികൾ ആദ്യ നൃത്ത ചുവടുകൾ വെച്ച് ഡാൻസ് പരിശീലനം ആരംഭിച്ചു .

hihi

ബി ഫ്രണ്ട്‌സ് ഓണം പൊന്നോണം 2016 കൊരിയോഗ്രാഫേർസ് കൂടിയായ പ്രിൽസ്, സ്വീറ്റ മലയിൽ ദമ്പതികൾ ചേർന്നാണ് ഇത്തവണയും കുട്ടികളെ നൃത്തം പരിശീലിപ്പിക്കുന്നത്

ഓണാഘോഷങ്ങൾക്ക് എന്നും പുതുമകൾ സമ്മാനിച്ച് ,സ്വിസ്സ് പ്രവാസി മലയാളികളെ അത്ഭുതപെടുത്തിയിട്ടുള്ള ബി ഫ്രണ്ട്‌സ് , വർണ്ണ മനോഹരമായ നൃത്തചുവടുകളുമായീ ഈ വർഷവും സ്വിസ്സ് പ്രവാസിലോകത്തിനു മറക്കാനാവാത്ത ഓണാഘോഷം അവതരിപ്പിക്കുമെന്ന് പ്രസിഡണ്ട് പ്രിൻസ് കാട്രുകുടിയിലും ,സെക്രട്ടറി ബിന്നി വെങ്ങപ്പള്ളിയും ,ആർട്സ് ക്ലബ് സെക്രെട്ടറി ജെസ്‌വിൻ പുതുമനയും അറിയിച്ചു .ഓണാഘോഷങ്ങളുടെ വിജയത്തിനായീ വിവിത കമ്മിറ്റികൾ എക്സിക്യൂട്ടീവ് കമ്മിറ്റി മെംബേഴ്സിന്റെ നേതൃത്തത്തിൽ പ്രവർത്തിച്ചു വരുന്നു .

ബി ഫ്രണ്ട്സിന്റെ ഓണാഘോഷങ്ങളുടെ പ്രത്യേക ആകർഷണമായ കേരളീയ തനിമയിൽ ഉള്ള ഡ്രസ്സ് അണിഞ്ഞുവരുന്നവർക്കുള്ള മത്സരം കഴിഞ്ഞ വർഷത്തെപോലെ ഇത്തവണയും ഉണ്ടായിരിക്കുന്നതാണെന്നു സെക്രട്ടറി ബിന്നി വെങ്ങപ്പള്ളിൽ അറിയിച്ചു .

ജൂബിലി വർഷം പ്രമാണിച്ചു ബി ഫ്രണ്ട്‌സ് ഇറക്കുന്ന സുവനീറിന്റെ വിജയത്തിനായീ പ്രിൻസ് കാട്ടരുകുടിയിൽ ,ജോസ് പെല്ലിശ്ശേരി ,ബിന്നി വെങ്ങപ്പള്ളിൽ എന്നിവർ പ്രവർത്തിക്കുന്നു ,നമ്മളിൽ അന്തർലീനമായിരിക്കുന്ന കലാവാസനകളെ ഉണർത്തുവാനും പരിപോഷിപ്പിക്കുവാനും ഉള്ള ഒരു അവസരംകൂടിയാണിത് ,താല്പര്യമുള്ളവർക്ക് കഥകൾ ,കവിതകൾ ,ലേഖനങ്ങൾ ,യാത്രാവിവരണങ്ങൾ മലയാളത്തിലോ,ഇൻഗ്ലീഷിലൊ,ജർമനിലോ ജൂൺ മുപ്പത്തിനു മുൻപ് എഴുതരുവാൻ അഭ്യർത്ഥിക്കുന്നു (മതങ്ങളെയും സംഘനകളെയും വ്യക്തികളെയും ദേശങ്ങളെയും ആക്ഷേപിച്ചുകൊണ്ടുള്ള ലേഖനങ്ങൾ ഒഴുവാക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുമല്ലോ ).രചനകൾ അയക്കേണ്ട mail id - befriends@gmx.ch .

വിഭവ സമൃദ്ധമായ ഓണസദ്യയും ,ബി ഫ്രണ്ട്സിന്റെ കലാ പ്രതിഭകളും സുഹൃത്തുക്കളും, നാട്ടിൽ നിന്ന് എത്തുന്ന പ്രശസ്ത പിന്നണി ഗായകരും ചേർന്നൊരുക്കുന്ന വർണ്ണശബളമായ കലാവിരുന്നും ആസ്വദിക്കുവാൻ സെപ്റ്റംബർ 2 ന് സൂറിച്ചു കുസ്‌നാഹ്റ്റിലെ ഹെസ്‌ലി ഹാളിലോട്ടു നിങ്ങളെവരെയും കുടുംബസമേതം ബി ഫ്രണ്ട്‌സ്‌ സാദരം ക്ഷണിക്കുന്നു .

www.vartha.ch