Vartha.ch

പ്രശസ്ത പിന്നണി ഗായകർ ചേർന്നൊരുക്കുന്ന ലൈവ് മ്യൂസിക് ഷോ

hihi



ബി ഫ്രണ്ട്‌സ് ഓണാഘോഷങ്ങൾക്ക് പ്രശസ്ത പിന്നണി ഗായകർ ചേർന്നൊരുക്കുന്ന ലൈവ് മ്യൂസിക് ഷോ .

ഓണം എന്നും മലയാളിക്ക് ഒരു വികാരം ആണ്,അതുകൊണ്ടു തന്നെ മലയാളിത്തത്തോടെ ആഘോഷിക്കാനാണ് നമുക്കേവർക്കും ഇഷ്ടം. എല്ലാവരും ഒരുമയോടെ ഒരുമിച്ചുകൂടി പൂക്കളം തീർത്തും, ആഘോഷമായീ സദ്യവട്ടങ്ങൾ ഒരുക്കിയും ആ രുചിക്കൂട്ടു ആവോളം ആസ്വദിച്ചും, കലാപരിപാടികളിൽ പങ്കെടുത്തും അത് മനം നിറയെ ആസ്വദിച്ചും അടുത്ത ഓണം വരെ ഓർത്തിരിക്കാൻ ഒരു ആഘോഷം.

സ്വിസ്സ് മലയാളികൾക്ക് എന്നും പുതുമകൾ സമ്മാനിച്ചിട്ടുള്ള ബി ഫ്രണ്ട്‌സ്,ഇത്തവണത്തെ ആഘോഷങ്ങൾക്കു മാറ്റ് കൂട്ടുവാൻ പ്രശസ്ത ഗായകരായ രഞ്ജിനി ജോസ് , നജീം അർഷാദ് , പ്രദീപ് ബാബു എന്നിവരോടൊപ്പം യാസിർ അഷ്‌റഫ്, ലിജോ ലിനോസ് തുടങ്ങിയവരും ഒന്നിക്കുന്ന ലൈവ് മ്യൂസിക്കൽ ഷോ, കൂടാതെ നമ്മുടെ സ്വന്തം കലാപ്രതിഭകളും സുഹൃത്തുക്കളും

സ്വിസ്സ് മലയാളികൾക്ക് എന്നും പുതുമകൾ സമ്മാനിച്ചിട്ടുള്ള ബി ഫ്രണ്ട്‌സ്,ഇത്തവണത്തെ ആഘോഷങ്ങൾക്കു മാറ്റ് കൂട്ടുവാൻ പ്രശസ്ത ഗായകരായ രഞ്ജിനി ജോസ് , നജീം അർഷാദ് , പ്രദീപ് ബാബു എന്നിവരോടൊപ്പം യാസിർ അഷ്‌റഫ്, ലിജോ ലിനോസ് തുടങ്ങിയവരും ഒന്നിക്കുന്ന ലൈവ് മ്യൂസിക്കൽ ഷോ, കൂടാതെ നമ്മുടെ സ്വന്തം കലാപ്രതിഭകളും സുഹൃത്തുക്കളും അണിയിച്ചൊരുക്കുന്ന വർണ്ണശഭളമായ കലാവിരുന്നും . സെപ്തംബർ 2 , ശനിയാഴ്ച്ച ആണ് പഴയ ഓർമകളും സ്നേഹ ബന്ധങ്ങളും പുതുക്കി ദൃഢമാക്കുന്ന ആ സുന്ദര സുരഭില ദിനം, അന്ന് നമുക്ക് ഒത്തു ചേരാം കുടുംബസമേതം ബി ഫ്രണ്ട്സിനൊപ്പം ,ആർപ്പു വിളികളും ആഘോഷങ്ങളും ആയി നമുക്ക് ഒരുമിച്ചു വരവേൽക്കാം മാവേലി തന്പുരാനേ,നന്മയുടെ ആ നല്ല നാളുകൾ ഒരിക്കൽകൂടി നമുക്ക് ഓർമിക്കാം . എല്ലാവരെയും ഒരിക്കൽക്കൂടി ബി ഫ്രണ്ട്‌സ് സ്നേഹപൂർവം ഈ ഓണാഘോഷത്തിലേക്ക് സ്നേഹപൂർവം സ്വാഗതം ചെയ്യുന്നു .





www.vartha.ch