Vartha.ch

എല്ലാവരേയും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ചാര്‍മിള

hihi

മലയാളത്തില്‍ ഒരു കാലത്ത് ശ്രദ്ധേയ താരങ്ങളായിരുന്നു ചാര്‍മിളയും സലീമയും. നഖക്ഷതങ്ങള്‍,ആരണ്യകം എന്നീ ചിത്രങ്ങളിലൂടെ ധാരാളം ആരാധകരെ നേടിയെടുത്ത താരമാണ് സലീമ.ധനം ഉള്‍പ്പെടെ നിരവധി സിനിമകളിലൂടെ ചാര്‍മിളയും മലയാളികള്‍ക്ക് സുപരിചിതയാണ് .ഇരുവരും ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയിലൂടെ പുതിയ വിശേഷങ്ങള്‍ പങ്കുവച്ചു.

വീട്ടുകാര്‍ക്ക് താല്‍പര്യമില്ലാതെ അഭിനയ മേഖലയിലേക്ക് കടന്നുവന്ന വ്യക്തിയാണ് താനെന്ന് ചാര്‍മിള പറയുന്നു.പഠനത്തില്‍ നിന്ന് പിന്നോട്ട് പോകരുതെന്ന വീട്ടുകാരുടെ നിബന്ധന ഉള്ളതിനാല്‍ വെക്കേഷനില്‍ മാത്രമാണ് അഭിനയിച്ചിരുന്നത്.എത്രയോ ചിത്രങ്ങളുടെ ഭാഗമാകാന്‍ അതിനാല്‍ കഴിഞ്ഞില്ല.തകര്‍ന്ന ദാമ്പത്യത്തെ കുറിച്ചും ചാര്‍മിള പറഞ്ഞു.തനിക്ക് ജീവിതത്തില്‍ വിവാഹമുണ്ടാകില്ലെന്നും മകനു വേണ്ടി മാത്രമാണ് ജീവിതമെന്നും ചാര്‍മിള പറഞ്ഞു.

ചെറിയ പ്രായത്തില്‍ അഭിനയിക്കാന്‍ വന്ന സമയത്ത് ഈ മേഖലയില്‍ നിന്ന് ഒരു മോശം അനുഭവവും തനിക്കുണ്ടായിരുന്നില്ല.എന്നാല്‍ 42 വയസ്സുള്ള ഈ പ്രായത്തില്‍ അതുണ്ടായി.23 വയസ്സൊക്കെയുള്ള മൂന്ന് യുവാക്കള്‍ സിനിമയെ കുറിച്ച് സംസാരിച്ച് അഡ്വാന്‍സ് നല്‍കി.കോഴിക്കോട് ഷൂട്ടിങ്ങിന് പോയ ശേഷമാണ് അവരുടെ മനസില്‍ മറ്റു പലതുമാണെന്ന് മനസിലായത്.ഇങ്ങനെയാണെങ്കില്‍ താന്‍ അഭിനയിക്കില്ലെന്ന് പറഞ്ഞ് തിരിച്ചുപോരുകയായിരുന്നു.അതിന് ശേഷം പ്രൊഫഷണല്‍ ആയവര്‍ക്കൊപ്പം മാത്രമേ ഇനി അഭിനയിക്കൂ എന്നും തീരുമാനിച്ചു, ചാര്‍മിള പറഞ്ഞു.

വര്‍ഷങ്ങളായി സിനിമയില്‍ നിന്ന് ഒഴിവായി ബിസിനസില്‍ ശ്രദ്ധിക്കുകയായിരുന്നു സലീമ.എന്നാണ് സിനിമയിലേക്ക് തിരിച്ചുവരുന്നതെന്ന ചോദ്യത്തിന് മറുപടിയും താരം നല്‍കി.വിവാഹിതയാകാന്‍ വൈകിയതിന് കാരണം താന്‍ പുരുഷ വിരോധിയായത് കൊണ്ടല്ലെന്നും കല്യാണം വേണ്ടെന്നൊന്നും തീരുമാനിച്ചിട്ടില്ലെന്നും സലീമ പറഞ്ഞു.ഇത്രയും നാള്‍ ബിസിനസിന് വേണ്ടി ജീവിച്ചുവെങ്കില്‍ ഇനി തന്റെ മനസില്‍ സിനിമ മാത്രമേയുള്ളൂവെന്നും സലീമ പറയുന്നു.








www.vartha.ch