Vartha.ch

ധനുഷിനൊപ്പമുള്ള ചിത്രങ്ങളും വീഡിയോയും പുറത്തുവിട്ടു ദിവ്യദര്‍ശിനി വിവാഹമോചനത്തിന്റെ വക്കില്‍

hihi

സുചിത്രാ കാര്‍ത്തിക എന്ന ഗായകയുടെ ട്വിറ്ററില്‍ തമിഴ് താരങ്ങളായ അമല,തൃഷ,ധനുഷ് എന്നിവരുടെ നിരവധി ചിത്രങ്ങള്‍ മോശം ചിത്രങ്ങള്‍ പുറത്തുവിട്ടിരുന്നു.ഇതിപ്പോള്‍ ഒരു കുടുംബ തകര്‍ച്ചയ്ക്ക് കാരണമായിരിക്കുകയാണ്.

മിനിസ്‌ക്രീനില്‍ പ്രശസ്തയായ ദിവ്യ ദര്‍ശിനി വിവാഹമോചത്തിന്റെ വക്കിലാണെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. 2014ലാണ് ദീദിയും അസിസ്റ്റന്‍ഡ് ഡയറക്ടര്‍ ശ്രീകാന്ത് രവിചന്ദ്രനുമായുള്ള വിവാഹം നടന്നത്. ആറു വര്‍ഷം നീണ്ട പ്രണയത്തിനു ശേഷമായിരുന്നു വിവാഹം. കഴിഞ്ഞ ഒരു വര്‍ഷമായി ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നങ്ങളുണ്ടെന്നും നിയമപരമായി ബന്ധം വേര്‍പെടുത്തുന്നതിനുള്ള നീക്കങ്ങള്‍ ആരംഭിച്ചതായുമാണ് വാര്‍ത്തകള്‍ വരുന്നത്. ഇതിനു പിന്നില്‍ ധനുഷിന്റെ പേരാണ് പറഞ്ഞു കേള്‍ക്കുന്നത്.

hihi

ധനുഷുമായുള്ള അതിരുവിട്ട അടുപ്പവും സൗഹൃദവും ശ്രീകാന്ത് എതിര്‍ത്തതാണ് ഡിവോഴ്‌സ് തീരുമാനത്തില്‍ എത്തിച്ചതെന്നാണ് തമിഴ് മാധ്യമങ്ങള്‍ പറയുന്നത്. ഗായിക സുചിത്ര പുറത്തുവിട്ട ചിത്രങ്ങളില്‍ ഒന്നില്‍ കുടിച്ച് ബോധമില്ലാതെ ദീദി മറ്റൊരാളെ കെട്ടിപ്പിടിച്ച് നില്‍ക്കുന്ന ചിത്രം വൈറലായി മാറിയിരുന്നു. ഇതേത്തുടര്‍ന്നാണ് ബന്ധം കൂടുതല്‍ വഷളായത്. ധനുഷ് ആദ്യമായി സംവിധാനം ചെയ്ത പവര്‍ പാണ്ടി എന്ന ചിത്രത്തില്‍ അതിഥി താരമായി ദിവ്യദര്‍ശിനി പ്രത്യക്ഷപ്പെടുന്നുണ്ട്. അമലാ പോളിനു പിന്നാലെ ദിവ്യ ദര്‍ശിനിയുടെ വിവാഹ മോചന വാര്‍ത്തയിലും ധനുഷിന്റെ പേരാണ് കാരണമായി കേള്‍ക്കുന്നത്.










www.vartha.ch