Vartha.ch

അവാര്‍ഡ് ദാന ചടങ്ങിനിടെ രണ്‍ബീറിനൊപ്പം മുങ്ങി ദീപിക പദുക്കോണ്‍

hihi



വിവാദങ്ങള്‍ക്കിടെ ദീപിക പദുക്കോണ്‍ വീണ്ടും വാര്‍ത്തയിലിടം നേടി.ഫിലിം ഫെയര്‍ അവാര്‍ഡ് ദാന ചടങ്ങില്‍ നിന്ന് ആരും കാണാതെ മുങ്ങിയതാണ് വാര്‍ത്തയായത്.

കാമുകനായ രണ്‍വീര്‍ സിങ്ങിനൊപ്പമായിരുന്നു ദീപികയുടെ യാത്ര. ഇതാണ് ദേശീയ മാധ്യമങ്ങള്‍ക്ക് വിരുന്നായത്. തന്റെ സുഹൃത്ത് സോയ അക്തറിന്റെ വീട്ടിലേയ്ക്കായിരുന്നു ചടങ്ങില്‍ നിന്ന് മുങ്ങിയ ദീപികയുടെ യാത്ര.അവാര്‍ഡ് നിശ നടക്കുന്നതിനിടെ ആരോടും പറയാതെ രണ്‍വീര്‍ സിങ്ങിനൊപ്പം മുങ്ങുകയായിരുന്നു ദീപിക. ചടങ്ങിനെത്തിയപ്പോഴും ദീപിക മാധ്യമങ്ങള്‍ക്ക് മുഖം കൊടുത്തിരുന്നില്ല.

റെഡ് കാര്‍പ്പറ്റില്‍ നില്‍ക്കാതെ നേരെ വേദിയില്‍ ചെന്നു കയറുകയായിരുന്നു താരം. മടങ്ങുന്നതിനിടെ ഫോട്ടോഗ്രാഫര്‍മാരും മാധ്യമപ്രവര്‍ത്തകരും പിന്നാലെ കൂടിയെങ്കിലും ആര്‍ക്കും മുഖം നല്‍കാതെയാണ് ദീപിക മടങ്ങിയത്.




www.vartha.ch