Vartha.ch

അന്ന് സെറ്റില്‍ മിമിക്രിയും തമാശയുമായി ദിലീപ് നടിയുടെ സംഭവം വിശ്വസിക്കാനെ കഴിഞ്ഞില്ല - ശോഭന

hihi

ഒരുകാലത്ത് മലയാളത്തില്‍ ഒട്ടേറെ മികച്ച ചിത്രങ്ങളുടെ ഭാഗമായിരുന്നു ശോഭന.മലയാള സിനിമയില്‍ അടുത്ത കാലത്തുണ്ടായ പ്രശ്‌നത്തെ കുറിച്ച് ശോഭന തമിഴ് മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രതികരിച്ചു.

ദിലീപിനെ പരിചയപ്പെടുന്നത് 1997 ല്‍ 'കളിയൂഞ്ഞാല്‍' എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചാണെന്ന് ശോഭന പറയുന്നു. ചിത്രത്തില്‍ മമ്മൂട്ടിയാണ് നായകന്‍. 'അന്ന് ലൊക്കേഷനില്‍ തമാശയും മിമിക്രിയുമായി എല്ലാവരോടും സൗമ്യനായി ഇടപെടുന്ന ഒരാളായിരുന്നു ദിലീപ്. അതുകൊണ്ടുതന്നെ ദിലീപായിരുന്നു ഷൂട്ടിംഗ് സെറ്റിലെ താരം.അന്ന് ദിലീപിനെക്കുറിച്ച് എല്ലാവര്‍ക്കും നല്ലതേ പറയാനുള്ളൂ. ഇപ്പോള്‍ വര്‍ഷങ്ങളായി ദിലീപുമായി സഹകരണമില്ല. ഓരോരുത്തരും അവരവരുടെ തിരക്കുകളുടെ ലോകത്തേക്ക് പോയപ്പോള്‍ സിനിമയിലെ പഴയ സൗഹൃദങ്ങള്‍ ഇല്ലാതായി.' ശോഭന പറയുന്നു.

നടിയുടെ സംഭവം അറിഞ്ഞപ്പോള്‍ വലിയ വിഷമം തോന്നി. ആദ്യം വിശ്വസിക്കാനേ കഴിഞ്ഞിരുന്നില്ല, കാരണം മലയാള സിനിമാലോകം വലിപ്പച്ചെറുപ്പമില്ലാതെ ഒരു കുടുംബം പോലെയായിരുന്നു. നടിമാര്‍ക്ക് തങ്ങള്‍ സുരക്ഷിതരാണെന്ന തോന്നലുണ്ടായിരുന്നു. ഇപ്പോള്‍ മലയാള സിനിമയിലെ പുതിയ രീതികളെ കുറിച്ച് വലിയ അറിവില്ല.' ശോഭന പറയുന്നു. അതേസമയം നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് ദിലീപിന്റെ അറസ്റ്റിനെപ്പറ്റി കൂടുതല്‍ പ്രതികരിക്കാനും തയ്യാറായില്ല.എന്നാല്‍ കേരളാ പോലീസ് കുറ്റാന്വേഷണത്തില്‍ വളരെ മികച്ചവരാണെന്ന് ശോഭന പറഞ്ഞു.








www.vartha.ch