Vartha.ch

ഭര്‍ത്താവിനെ പാതിരാത്രി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി ഭാര്യ കേരളത്തിലേക്ക് മുങ്ങി

hihi

നാഗ്പൂരിലെ മലയാളി യുവാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പാലക്കാട്ടുകാരിയായ ഭാര്യയെ അന്വേഷിച്ച് പോലീസ് കുഴല്‍മന്ദത്ത് .ആലപ്പുഴ കായംകുളം പുല്ലുകുളങ്ങരസ്വദേശി നിതിന്റെ (27) മരണവുമായി ബന്ധപപ്പെട്ടാണ് പോലീസ് അന്വേഷിച്ചെത്തിയത്.തെങ്കുറുശി ഗീതാലയത്തില്‍ സ്വാതിയാണ് നിതിന്റെ ഭാര്യ.സ്വാതിയേയോ കുടുംബത്തിനേയോ പോലീസിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.ചികിത്സാര്‍ത്ഥം പുറത്തുപോകുകയാണെന്നാണ് കുടുംബം അയല്‍ക്കാരോട് പറഞ്ഞത്.

കഴിഞ്ഞ ഏപ്രില്‍ 29 ന് രാത്രിയാണ് നിതിന്‍ പരിച്ചത്.വീണ് തലയ്ക്ക് പരിക്കേറ്റെന്ന് സ്വാതി പറഞ്ഞത്.നിതിന്റെ വീട്ടുകാരെത്തിയപ്പോള്‍ മൃതദേഹമാണ് കണ്ടത്.ശ്വാസം മുട്ടി മരിച്ചതെന്ന് മൃതദേഹ പരിശോധനയില്‍ വ്യക്തമായി.ശവസംസ്‌കാര ചടങ്ങിന് ശേഷം സ്വാതി കുടുംബക്കാര്‍ക്കൊപ്പം പോന്നു.തലയടിച്ച് വീണ് മരിച്ചെന്ന് നിതിന്റെ ബന്ധുക്കളോടെല്ലാം സ്വാതി പറഞ്ഞത്.നാഗ്പൂരിലെ വോഖാര്‍ട് ആശുപത്രിയ്ക്ക് സമീപമായിരുന്നു ഇരുവരും താമസിച്ചത്.നിതിന്റെ മരണം കൊലപാതകമാണെന്ന സംശയത്തിലാണ് പോലീസ്.സ്വാതിയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ തേടിയാണ്

പോലീസെത്തിയത്.നിതിന്റെ മരണത്തിന് പിന്നാലെ പിതാവ് രമേശ് നായരും മരിച്ചു.അതിനിടെ സ്വാതിയ്ക്ക് മറ്റൊരു യുവാവുമായി പ്രണയമുള്ളതായി ബന്ധുക്കള്‍ ആരോപിക്കുന്നു.സ്വാതിയേയും കുടുംബത്തേയും കണ്ടുകിട്ടിയാലേ സത്യാവസ്ഥ പുറത്തുവരൂ.








www.vartha.ch