Vartha.ch

ജെസ്സമ്മ ടോമി തൊണ്ടാംകുഴി (48) നിര്യാതയായി

hihi



സൂറിച്ച്.സ്വിസ് മലയാളി സമൂഹത്തിന്റെ ഏകീകരണത്തിന്റെ മുഖ്യ ശില്പിയും ഹലോ ഫ്രണ്ട്സ് സാമൂഹ്യമാധ്യമ കൂട്ടായ്‌മ ,വിവിധ പ്രവാസി സംഘടനകളിലെ മുഖ്യ പ്രവർത്തകൻ, മലയാളീസ് .സി.എച്ച് ഓൺലൈൻ പത്രം എന്നിവയുടെ അമരക്കാരനുമായ ടോമി തൊണ്ടാംകുഴിയുടെ പത്നി ജെസ്സമ്മ (48) നിര്യാതയായി. കുറവിലങ്ങാട് കണ്ണന്തറ ജോർജ് , ഗ്രേസി ദമ്പതികളുടെ മുത്തപുത്രിയാണ് പരേത. ഏക പുത്രൻ ജെഫിൻ പ്ലസ് വൺ വിദ്യാർത്ഥിയാണ്.

സഹോദരങ്ങൾ : സ്വിസ് മലയാളിയായ റീനി ജിമ്മി ശാസ്താംകുന്നേൽ (സൂറിച്ച്) , മെജി ജോർജ് (കുറവിലങ്ങാട്), ഷെനി സിജോ കുരിശിങ്കൽ (ഓസ്‌ട്രേലിയ ). കുഞ്ഞമ്മ കൊച്ചാട്ട് , തങ്കമ്മ ചിറ്റക്കാട്ട് , സണ്ണി ചെറുപള്ളിക്കാട്ട് (എല്ലാവരും സ്വിറ്റ്‌സർലാൻഡ് ) എന്നിവരുടെ സഹോദരി പുത്രിയുമാണ് പരേത. തോമസ് മണ്ണഞ്ചേരി, ജോയി കൊച്ചാട്ട്, ജോണി ചിറ്റക്കാട്ട്, റോസി ചെറുപള്ളിക്കാട്ട്,ജിമ്മി ശാസ്താംകുന്നേൽ, സി ജോ കുരിശിങ്കൽ, മാത്യൂ മണ്ണഞ്ചേരി, ജോയി മണ്ണഞ്ചേരി, സിറിയക്ക് മുടവൻ കുന്നേൽ,കുഞ്ഞച്ചൻ പനക്കൽ എന്നിവർ സ്വിറ്റ്‌സർലണ്ടിൽ വസിക്കുന്ന ബന്ധുക്കളാണ്.

സ്വിസ് മലയാളി സമൂഹത്തിന്റെ സമഗ്ര വളർച്ചക്ക് വലിയ സംഭാവനകൾ നൽകിയിട്ടുള്ളവരാണ് തൊണ്ടാംകുഴി കുടുംബം. ജൂലൈ 9 ന് വെളുപ്പിന് ലേക് ഷോർ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. എല്ലാ പൊതുപരിപാടികളിലും ടോമിയോടൊപ്പം നിറസാന്നിധ്യമായിരുന്നു ജെസ്സമ്മ.എല്ലാവരോടും നിറ പുഞ്ചിരിയോടെ സൗമ്യമായി പെരുമാറിയിരുന്ന വ്യക്തിത്വത്തിന് ഉടമയായിരുന്നു.

ജൂലൈ 11 ബുധനാഴ്ച വൈകുന്നേരം ഭൗതിക ശരീരം കുറവിലങ്ങാട്ടുള്ള തൊണ്ടാംകുഴി വസതിയിൽ പൊതു ദർശനത്തിന് വക്കുകയും തുടർന്ന് 12 വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് ശുശ്രൂഷകൾ സ്വവസതിയിൽ ആരംഭിക്കുകയും തുടർന്ന് കുറവിലങ്ങാട് സെന്റ്. മേരീസ് ഫൊറോനാ ദേവാലയ കുടുംബകല്ലറയിൽ സംസ്കരിക്കുന്നതുമാണ്.

പരേതയുടെ ആത്മശാന്തിക്കായി ജൂലൈ 11 ന് ബുധനാഴ്ച്ച വൈകിട്ട് 6.30 ന് സെൻറ് .സൂറിച്ച് തെരേസാ പള്ളിയിൽ സീറോ മലബാർ കാത്തലിക് സമൂഹം ദിവ്യ ബലിയും തിരുകർമ്മങ്ങളും നടത്തുന്നമായിരിക്കും.

സ്വിറ്റ്‌സർലണ്ടിലെ വിവിധ സാംസ്‌കാരിക സംഘടനകളും മാധ്യമങ്ങളും ,ഹലോ ഫ്രണ്ട്സ് സോഷ്യൽ മീഡിയ കൂട്ടായ്മ, മലയാളീസ് സി.എച്ച് എഡിറ്റോറിയൽ ബോർഡ് എന്നിവരും കാത്തലിക് കമ്യൂണിറ്റിയും കൂടാതെ എണ്ണമറ്റ സുഹൃത്തുക്കളും അനുശോചനം രേഖപ്പെടുത്തി .












www.vartha.ch