Vartha.ch

ഗുരുദക്ഷിണയായി സംവിധായകന്‍ ചോദിച്ചത് ശരീരം - നടി കസ്തൂരി

hihi



തനിക്കുനേരെ ഉണ്ടായ ലൈംഗീക അതിക്രമത്തെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് നടി കസ്തൂരി. ഒരുമാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താന്‍ നേരിട്ട ദുരനുഭവങ്ങള്‍ പങ്കുവെച്ചത്. ആദ്യം തനിയ്ക്ക് ദുരനുഭവം ഉണ്ടായത് അഭിനയിച്ച ചിത്രത്തിന്റെ സംവിധായകന്റെ ഭാഗത്തു നിന്നാണ്.ഗുരുദക്ഷിണയായി അദ്ദേഹം ആവശ്യപ്പെട്ടത് തന്റെ ശരീരമാണെന്നും കസ്തൂരി വെളിപ്പെടുത്തുന്നു.

ഗുരുദക്ഷിണ പലവിധത്തിലുണ്ടല്ലോ എന്നൊക്കെ അദ്ദേഹം ഇടയ്ക്കിടയ്ക്ക് പറയുന്നുണ്ടായിരുന്നു. എന്നാല്‍ ആദ്യമൊന്നും എന്താണ് അദ്ദേഹം ഉദ്ദേശിച്ചതെന്ന് എനിക്കു മനസ്സിലായില്ല. എന്നാല്‍ പിന്നീട് അദ്ദേഹത്തിന്റെ ശരിയായ ഉദ്ദേശം മനസ്സിലായപ്പോള്‍ അയാള്‍ക്ക് ചുട്ട മറുപടി കൊടുത്തെന്നും പിന്നീട് അയാള്‍ തന്നോട് സംസാരിച്ചിട്ടേയില്ലെന്നും കസ്തൂരി പറയുന്നു.

മറ്റൊരു ദുരനുഭവമുണ്ടായത് തന്റെ മുത്തച്ഛന്റെ പ്രായമുള്ള ആളുടെ ഭാഗത്തു നിന്നായിരുന്നുവെന്നും അയാളൊരു സിനിമാ നിര്‍മാതാവായിരുന്നുവെന്നും താരം ഓര്‍ക്കുന്നു. ഒരുപാട് മോഹനവാഗ്ദാനങ്ങള്‍ നല്‍കി ഹോട്ടല്‍ മുറിയിലേക്ക് ക്ഷണിക്കുകയാണ് അദ്ദേഹം ചെയ്തത്.

അയാളുടെ പ്രായത്തെയോര്‍ത്ത് കൂടുതലൊന്നും പറയാന്‍ കഴിഞ്ഞില്ലെന്നും കസ്തൂരി പറയുന്നു. സ്ത്രീകളുടെ അനുവാദമില്ലാതെ അവരെ കിടപ്പറയിലേക്കു ക്ഷണിക്കുന്ന ഇത്തരം സംവിധായകരും നിര്‍മ്മാതാക്കളുമാണ് സിനിമാമേഖലയുടെ ശാപമെന്നും കസ്തൂരി പറയുന്നു.










www.vartha.ch