Vartha.ch

കാവ്യ വിദേശത്തേക്ക് കടക്കാതിരിക്കാന്‍ പോലീസിന്റെ നിരീക്ഷണം - അപ്പുണ്ണിയും കുടുങ്ങിയേക്കും

hihi

തന്റെ മാഡം കാവ്യയാണെന്ന് പള്‍സര്‍ സുനി വ്യക്തമാക്കിയതോടെ കാവ്യയുടെ കുരുക്ക് മുറുകുകയാണ്.ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട് .ആവശ്യമെങ്കില്‍ അറസ്റ്റിനും നിര്‍ദ്ദേശമുണ്ട് .ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയേയും ചോദ്യം ചെയ്യും.സുനി പറഞ്ഞ ചില കാര്യങ്ങള്‍ അന്വേഷിച്ചപ്പോള്‍ പോലീസിനും ചില സംശയങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.കാവ്യയ്ക്ക് നേരില്‍ പങ്കുണ്‌ടോയെന്ന സംശയവും പോലീസിനുണ്ട്.സുനിയെ ബോധപൂര്‍വ്വം സഹായിച്ചോ എന്ന കാര്യത്തില്‍ പോലീസിന് വ്യക്തത വരുത്തേണ്ടതുണ്ട്.

കാവ്യയുടെ സ്ഥാപനമായ ലക്ഷ്യയില്‍ സുനി പോയതിന്റെ തെളിവ് ലഭിച്ചതാണ് കാവ്യയ്‌ക്കെതിരായുള്ള പ്രധാന തെളിവ്.കാവ്യ വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നുവെന്ന വാര്‍ത്തയുണ്ട് .എന്നാല്‍ പോലീസ് ഇതിന് അനുവദിക്കില്ല.ഒപ്പം രക്ഷപ്പെടാന്‍ നോക്കിയാല്‍ പ്രതിയാക്കുകയും ചെയ്യും.കാവ്യ അന്വേഷണവുമായി സഹകരിച്ചില്ലെങ്കില്‍ മാത്രം റിമാന്‍ഡ് ചെയ്യൂ.

എന്നാല്‍ പള്‍സര്‍ സുനിയെ അറിയില്ലെന്നും ജാതകം നോക്കി രണ്ടു ദിവസം താല്‍ക്കാലികമായി ഡ്രൈവറാകുന്നവരെ തിരഞ്ഞെടുക്കാന്‍ പറ്റുമോ എന്നുമാണ് കാവ്യ ചോദിക്കുന്നത്.കടയിലെ ഹാര്‍ഡ് ഡിസ്‌ക് നല്‍കിയതാണെന്നും താന്‍ കുറ്റം ചെയ്യാതെ ശിക്ഷിക്കുമോ എന്നുമാണ് കാവ്യ ചോദിക്കുന്നത്.സുനി തങ്ങളെ വച്ച് മുതലെടുപ്പ് നടത്തുകയാണെന്നാണ് കാവ്യയുടെ കുടുംബം ആരോപിക്കുന്നത്.






www.vartha.ch