Vartha.ch

ജോസ് കളത്തിക്കുന്നേൽ (55 )നിര്യതനായി

hihi

ടെസ്സിൻ : ദീർഘകാലം സ്വിറ്റസർലണ്ടിൽ സകുടുംബം (ടെസ്സിൻ ) ഉണ്ടായിരുന്ന ജോസ് കളത്തിക്കുന്നേൽ(55) ഇന്നലെ പാലക്കാട് നിര്യതനായി . ഭാര്യ സീന സ്വിറ്റസർലണ്ടിൽ ടെസ്സിൻ ജില്ലാശുപത്രിയിൽ ജോലിചെയ്യുന്നു.

മക്കൾ : സാന്ദ്ര (മെഡിക്കൽ വിദ്യാർത്ഥി) , സ്റ്റീവ് (വിദ്യാർത്ഥി).

സംസ്‌കാരം ബുധനാഴ്ച രാവിലെ 10 മണിക്ക്, കരിമ്പ കത്തോലിക്ക ദേവാലയത്തിൽ വച്ച് നടക്കുന്നതാണ്.

ദീർഘകാലമായീ സ്വിറ്റസർലണ്ടിലെ ടെസ്സിൻ ജില്ലയിലെ ലൊക്കാർണോ യിൽ താമസിക്കുന്ന ട്രീസ വെട്ടിക്കൽ പരേതൻറെ സഹോദരിയും , സ്വിസ് മലയാളികൾക്ക് സുപരിചിതനായ വെട്ടിക്കൽ പാപ്പച്ചൻ സഹോദരി ഭർത്താവുമാണ്. സ്വിറ്റ്‌സർലാൻഡിലെ വിവിധ സാമൂഹ്യ സാംസ്‌കാരിക സംഘടനകളും പള്ളി കമ്മിറ്റിയും അനുശോചനം രേഖപ്പെടുത്തി.




www.vartha.ch