Vartha.ch

ജാഫര്‍ ഇടുക്കിയാണ് കലാഭവന്‍ മണിയെ കൊന്നത് ,തന്നോട് പറഞ്ഞിരുന്നു - താജ് താഹിര്‍

hihi

കലാഭവന്‍ മണിയുടെ മരണം കൊലപാതകമാണോ എന്നന്വേഷിക്കാന്‍ സിബിഐ വരുന്നു.അന്വേഷണ സംഘം വിവരങ്ങള്‍ ശേഖരിച്ച് തുടങ്ങി.ഇതിനിടയിലാണ് ജാഫര്‍ ഇടുക്കിയുടെ സുഹൃത്തെന്ന് അവകാശപ്പെടുന്ന താജ് താഹിര്‍ എന്നയാള്‍ ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തല്‍ നടത്തിയത് .

ഇക്കാണുന്ന ജാഫര്‍ ഇടുക്കിയാണ് കലാഭവന്‍ മണിയെ കൊന്നത്,എന്നോട് പറഞ്ഞിരുന്നു.ഏത് കോടതിയിലും പറയാന്‍ ഒരുക്കമാണ്,ഇതുപറഞ്ഞാണ് ഫേസ്ബുക്ക് പോസ്റ്റിട്ടത്.വിവാദമായതോടെ പോസ്റ്റ് പിന്‍വലിച്ചു.

മണിയുടെ മരണത്തില്‍ ജാഫര്‍ ഇടുക്കി ഉള്‍പ്പെടെ സുഹൃത്തുക്കള്‍ക്ക് പങ്കുണ്ടെന്ന് മണിയുടെ സഹോദരന്‍ രാമകൃഷ്ണന്‍ ആരോപിച്ചു.മണി ആശുപത്രിയിലാകും മുമ്പ് പാഡിയില്‍ ഇവര്‍ ഒത്തുചേര്‍ന്നിരുന്നു.എന്നാല്‍ മണിയുടെ മരണത്തില്‍ ഇവര്‍ക്ക് പങ്കുള്ളതായി കണ്ടെത്താന്‍ പോലീസിന് തെളിവുകളുണ്ടായിരുന്നില്ല.

കേസ് സിബിഐ ഏറ്റെടുത്തിരിക്കുകയാണ്.ചാലക്കുടിയിലെത്തിയ സംഘം ചാലക്കുടി സിഐയുടെ പക്കല്‍നിന്നും മണിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണ ഫയലുകള്‍ കൈപ്പറ്റുകയും ചെയ്തു. നടന്‍ കലാഭവന്‍ മണിയുടെ മരണം സിബിഐ അന്വേഷിക്കണമെന്ന് കഴിഞ്ഞമാസമായിരുന്നു ഹൈക്കോടതി ഉത്തരവിട്ടത്. മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. നേരത്തെ കേസ് അന്വേഷണം ഏറ്റെടുക്കാന്‍ താത്പര്യമില്ലെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

കരള്‍ രോഗമായിരുന്നു മണിയുടെ മരണകാരണമെന്നും സിബിഐ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇത് തളളിയാണ് ഒരുമാസത്തിനുളളില്‍ അന്വേഷണം ഏറ്റെടുക്കണമെന്ന് ഹൈക്കോടതി സിബിഐക്ക് നിര്‍ദേശം നല്‍കിയത്.


www.vartha.ch