Vartha.ch

സ്വിറ്റ്‌സർലാൻഡിൽ കേളി ഓണം 2017 സെപ്റ്റംബർ 16 ശനിയാഴ്ച

hihi



സ്വിറ്റ്‌സർലാൻഡിൽ കേളി ഓണം 2017 സെപ്റ്റംബർ 16 ശനിയാഴ്ച

സൂറിച്ച്. സ്വിറ്റ്സർലാൻഡിലെ പ്രമുഖ സാമൂഹ്യ സാംസ്കാരിക സംഘടനയായ കേളി സെപ്റ്റംബർ 16 ശനിയാഴ്ച സൂറിച്ചിൽ ഓണമാഘോഷിക്കുന്നു. സൂറിച്ചിലെ ഹെസ്‌ലി ഹാളിലാണ് ആഘോഷം നടക്കുക.രുചികരമായ ഓണസദ്യയും വൈവിദ്ധ്യമാർന്ന കലാപരിപാടികളും കേളി ഓണാഘോഷങ്ങളുടെ പ്രത്യകതയാണ്.

സ്വിറ്റ് സർ ലണ്ടിലെ മലയാളി കളുടെ ഇടയിലെ കാർഷിക താൽപര്യങ്ങളെ അംഗീകരിക്കുന്നതിനായി കാർഷിക വിളകളുടെ പ്രദർശനവും ഓണാഘോഷത്തിന് മാറ്റ് കൂട്ടുവാൻ ഫ്ലവർഷോയും ഉണ്ടായിരിക്കുന്നതാണ്.

വിപുലമായ പരിപാടികളാണ് കേളി പ്രവർത്തകർ അണിയറയിൽ ഒരുക്കുന്നത്. സ്വിസ് മലയാളിയും കലാകാരിയുമായ ടിൽജ പാറപ്പുറത്ത് കൊറിയോ ഗ്രാഫിയും സംവിധാനവും ചെയ്യുന്ന കലാവിരുന്നിൽ നൂറോളം പേർ പങ്കാളികളാകും. കേളിയുടെ പത്തൊമ്പതാമത്‌ ഓണാഘോഷമാണ് സൂറിച്ച് കുസ്നാഹ്റ്റിലെ വിശാലമായ ഹാളിൽ അരങ്ങേറുക.

സാംസ്കാരിക പ്രവർത്തനവും സാമൂഹ്യ സേവനവും ഒരുമിച്ച് ചെയ്യുന്ന മലയാളി സംഘടനയാണ് കേളി. സുമനസ്സുകളായ മലയാളികളാണ് കേളിയുടെ പ്രവർത്തനത്തിന്റെ അടിത്തറ.കേളിയുടെ ഓരോ കലാസായാഹ്നങ്ങളിൽ നിന്നും ലഭിക്കുന്ന വരുമാനം മുഴുവൻ കേരളത്തിലെ കാരുണ്യ പ്രവർത്തനത്തിന് വേണ്ടി മാത്രം വിനിയോഗിക്കുന്നു.

ഏറ്റവും നല്ല പ്രവാസി സംഘടനക്കുള്ള അംഗീകാരവും അവാർഡുകളും നേടിയിട്ടുള്ള കേളി സ്വിറ്റ്സർലണ്ടിൽ മലയാളം ലൈബ്രറിയും മലയാളം ക്ലാസ്സും നടത്തി വരുന്നു.







www.vartha.ch