Vartha.ch

കാരുണ്യ ഭവനങ്ങളുടെ താക്കോൽ ദാനവും ഫണ്ട് വിതരണവും

hihi

"ലൈറ്റ് ഇൻ ലൈഫ്’തുണയായി; ഇടമലക്കൂടി സന്പൂർണ വൈദ്യുതീകരണത്തിലേക്ക്

'ലൈറ്റ് ഇൻ ലൈഫ്' എന്ന സംഘടനയോടുചേർന്ന് സ്വിട്സർലാന്റിലെ മലയാളികൾ കൈകോർത്തപ്പോൾ, കേരളത്തിലെ ഏക ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടി സന്പൂർണ വൈദ്യുതീകരണത്തിലേക്ക്. 28 കുടികളിലായി 715ഓളം ആദിവാസി കുടികളിൽ 31നുമുന്പ് വൈദ്യുതി എത്തിക്കുന്നതിനുള്ള തീവ്രശ്രമത്തിലാണ് കഐസ്ഇബിയും ഗവണ്‍മെന്‍റ് ഏജൻസിയായ അനർട്ടും.

മൂന്നാറിൽനിന്ന്ം 22 കിലോമീറ്റർ അകലെ പെട്ടിമുടിവരെ വൈദ്യുതി ലൈൻ നിലവിലുണ്ട്. ഇവിടെനിന്ന്ം 4.78 കോടി രൂപ മുതൽമുടക്കിൽ ഭൂഗർഭ കേബിളുകൾ സ്ഥാപിച്ച് 13.5 കിലോമീറ്റർ ലൈൻ പണി പുരോഗമിച്ചുവരുന്ന്.

ഇടുക്കി രൂപതയുടെ സാമൂഹ്യക്ഷേമ വിഭാഗമായ ഹൈറേഞ്ച് ഡവലപ്മെന്‍റ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കൽ, രൂപത പ്രൊക്യുറേറ്റർ ഫാ. ജോർജ് കുഴിപ്പിള്ളിൽ എന്നിവർ മുൻകൈയെടുത്ത് സ്വിറ്റ്സർലൻഡിലെ മലയാളി സംഘടനയായ "ലൈറ്റ് ഇൻ ലൈഫ്’ൽനിന്ന്ം അഞ്ചുലക്ഷം രൂപ സമാഹരിച്ച് വീടുകളുടെ വയറിംഗിനാവശ്യമായ സാമഗ്രികൾ വാങ്ങുന്നതിന് കഐസ്ഇബിക്കു നൽകി. എത്രയും വേഗം വയറിംഗ് ജോലികൾ പൂർത്തീകരിക്കാനുള്ള ശ്രമത്തിലാണ് നാൽപതോളം സന്നദ്ധ പ്രവർത്തകർ.

ഉൾവനത്തിലുള്ള മറ്റു കുടികളിലെ 450ഓളം കുടിലുകളിൽ അനർട്ടിന്‍റെ സഹായത്തോടെ സോളാർ പാനൽ സ്ഥാപിച്ച് വൈദ്യുതി എത്തിക്കുന്ന പ്രവർത്തനം പൂർത്തീകരിച്ചു. എസ്. രാജേന്ദ്രൻ എംഎൽഎ, അടിമാലി ഇലക്ട്രിക്കൽ ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ എ. നസറുദീൻ, അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എൻജിനിയർ ജേക്കബ് കെ. ഈപ്പൻ, അസിസ്റ്റന്‍റ് എൻജിനിയർ ജയൻ എന്നിവരുടെ നേതൃത്വത്തിലാണ് ജോലികൾ നടന്ന്വരുന്നത്.

ഇക്കഴിഞ്ഞ ഡിസംബർ മാസത്തിൽ ലൈറ്റ് ഇൻ ലൈഫ്, സംഘടനയുടെ പ്രവർത്തനങ്ങൾക്കായി ധനശേഖരണാർത്ഥം നടത്തിയ 'ബാലഭാസ്കർ ബിഗ് ബാൻഡ് 'ഷോ വൻവിജയം നേടിയിരുന്ന്. സമൂഹത്തിൽ പാർശ്വവത്കരിക്കപ്പെട്ടവരും നിർധനരും നിരാലംബരുമായവർക്കു സഹായം നൽകുന്ന ലൈറ്റ് ഇൻ ലൈഫ്, വിവിധ പ്രോജക്ടുകളുമായി ഈ വർഷവും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമാണ്.

Light in life website: www.lightinlife.org



www.vartha.ch