Vartha.ch

അമ്മയായി തിളങ്ങിയ മാലാ പാര്‍വ്വതി കിടിലം മേക്കോവറില്‍ മോഡേണ്‍ വേഷത്തില്‍

hihi



ഇത് മാലാ പാര്‍വ്വതിയാണോ? നാടന്‍ വേഷത്തില്‍ അമ്മയായും സഹനടിയായും തിളങ്ങുന്ന മാലാ പാര്‍വ്വതി കിടിലം മോക്കോവറില്‍. മുടി ഷോര്‍ട്ടായി മുറിച്ചു. നേരിയ മോഡേണ്‍ സാരിയും ഉടുത്ത് കിടിലം സ്‌റ്റൈലിലാണ് പ്രത്യക്ഷപ്പെട്ടത്. സിനിമാരംഗത്തെ പ്രശസ്ത ബ്യൂട്ടീഷന്‍ അനിലാ ജോസഫ് ആണ് മാലാ പാര്‍വതിയുടെ ഈ ഗംഭീര മേക്കോവറിന് പിന്നില്‍. സ്വകാര്യ ചടങ്ങിന് പോകുന്നതിന് മുന്നോടിയായിരുന്നു മാലാ പാര്‍വതിയുടെ ഒരുക്കം.



അനിലാ ജോസഫ് എന്ന ബ്യൂട്ടീഷനെ കുറിച്ച് ഞാന്‍ ആദ്യം കേള്‍ക്കുമ്പോള്‍ എനിക്ക് 16 വയസ്സാണ് എന്നാണ് എന്റെ ഓര്‍മ്മ. എന്റെ കൂട്ടുകാരി ലക്ഷ്മി പറഞ്ഞ്. ഞാന്‍ ആദ്യമായി അവരെ കണ്ടപ്പോള്‍ തന്നെ ഞാന്‍ ആന്റീടെ ഫാന്‍ ആയി പോയി. എന്റെ സങ്കല്പത്തില്‍ ഞാന്‍ കണ്ടിരുന്ന ഒരു ബ്യൂട്ടീഷനെ ആയിരുന്നില്ല ആന്റി. എല്ലാവരിലെയും സൗന്ദര്യം മാന്ത്രിക വിരലുകള്‍ കൊണ്ട് ഏറ്റവും നന്നാക്കി കൊടുക്കുന്ന ആന്റി. ഒരു പാട് തമാശ പറയുന്ന, പൊട്ടിച്ചിരിക്കുന്ന ,ആരും ഇഷ്ടപ്പെട്ട് പോകുന്ന ഒരു വ്യക്തിത്വത്തിന്റെ ഉടമയായിരുന്നുവെന്ന് മാല പറയുന്നു.

എത്ര നിര്‍ബന്ധിച്ചാലും ഫേഷ്യല്‍ ചെയ്ത് തരില്ലായിരുന്നു. പാര്‍വതിക്കത് ആവശ്യമില്ല എന്ന് പറയുമായിരുന്നു. സിനിമാ താരങ്ങളില്‍ പലരെയും ഞാന്‍ ആദ്യമായി അവിടെ വച്ചാണ് കണ്ടിട്ടുള്ളത്. പാര്‍വതി, മോനിഷ തുടങ്ങി എത്രയോ പേര്‍. ഏത് ഷൂട്ടിന് പോകുമ്പോഴും അവിടെ പോയിട്ട് പോയാല്‍ ഒരു കോണ്‍ഫിഡന്‍സ് ആണ്.രാജി ചേച്ചിയെ കൊണ്ടാരു ഫേഷ്യല്‍.. സൗമ്യ ,ക്ലാര, ജീന, ഷീജ.. എല്ലാവരും അനുജത്തിമാരായി പാര്‍വതി ചേച്ചിയെന്ന് വിളിച്ച് കുശലം പറഞ്ഞ് കൂടെ നില്‍ക്കും. അവിടെ നിന്നിറങ്ങുമ്പോള്‍ ഒരു സന്തോഷമാണെന്നും മാലാ പാര്‍വ്വതി പറയുന്നു.

ഒരു ബ്യൂട്ടീഷനും ബ്യൂട്ടി പാര്‍ലറും ആയുള്ള ബന്ധമല്ല. സ്വന്തം വീട്ടില്‍ പോകുന്നത് പോലെ സ്വാതന്ത്ര്യവും സ്നേഹവും ലഭിക്കുന്ന ഒരിടമായാണ് എനിക്ക് അവിടം. എന്തിനും ഏതിനും വിളിക്കാവുന്ന...ചിരിച്ചും തമാശ പറഞ്ഞും സ്നേഹം മാത്രം തരുന്ന സ്പെഷല്‍ വ്യക്തിയെന്നും മാലാ പാര്‍വ്വതി..




www.vartha.ch