Vartha.ch

മഞ്ജുവാര്യരുടെ വിവാഹം ഉറപ്പിച്ചു വരന്‍ മുംബൈയില്‍ നിന്നുള്ള ബിസിനസുകാരന്‍

hihi

ദിലീപ് -കാവ്യ വിവാഹം കഴിഞ്ഞതായി നിരവധി വാര്‍ത്തകള്‍ വന്നപ്പോള്‍ പാപ്പരാസികളെ കുറ്റം പറഞ്ഞവര്‍ പക്ഷെ വിവാഹം കഴിഞ്ഞതോടെ മാറ്റിപറയേണ്ടിവന്നു.ഇപ്പോള്‍ മഞ്ജുവാര്യരുടെ പിന്നാലെയാണ് മാധ്യമങ്ങള്‍.മഞ്ജുവാര്യരുടെ വിവാഹ നിശ്ചയം കഴിഞ്ഞതായിട്ടാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്.മുംബൈയില്‍ ബിസിനസ് നടത്തുന്ന ഒരാളുമായി മഞ്ജുവിന്റെ വിവാഹം ഉറപ്പിച്ചെന്നാണ് വാര്‍ത്ത.എന്നാല്‍ ഇക്കാര്യത്തില്‍ മഞ്ജുവോ അടുത്ത ബന്ധുക്കളോ സ്ഥിരീകരണം നല്‍കിയിട്ടില്ല.

തനിക്കെതിരെ വ്യാജ വാര്‍ത്തകള്‍ പരത്തുന്നത് മുംബൈ കേന്ദ്രമാക്കിയ ഏജന്‍സിയാണെന്ന് ദിലീപ് ഇടയ്ക്കിടെ പരാതി പറയുന്നുണ്ട് .ഈ അഭിമുഖവുമായി ചേര്‍ത്തുവായിച്ചാണ് മഞ്ജുവിന്റെ വിവാഹ വാര്‍ത്തകളും പ്രചരിക്കുന്നത്.

അതിനിടയില്‍ പരസ്യ സംവിധായകന്‍ വിഎ ശ്രീകുമാര്‍ മേനോനുമായി ബന്ധിപ്പിച്ച് മഞ്ജുവിന്റെ പേരില്‍ ഗോസിപ്പുകള്‍ വന്നിരുന്നു. ശ്രീകുമാറുമായി മഞ്ജു പ്രണയത്തിലാണ്, ശ്രീകുമാറാണ് മഞ്ജുവിനെ തിരിച്ച് സിനിമയിലേക്ക് കൊണ്ടു വന്നത് എന്നൊക്കെയായിരുന്നു വാര്‍ത്ത വന്നത്.

ഏതായാലും ദിലീപ് കാവ്യ പ്രണയം പറഞ്ഞ് ഒടുവില്‍ ദിലീപും മഞ്ജുവും വേര്‍പിരിഞ്ഞു.ദിലീപ് കാവ്യയെ വിവാഹം കഴിയ്ക്കാന്‍ കാരണം പോലും ദിലീപ് തന്നെ പറഞ്ഞപോലെ ഗോസിപ്പുകള്‍ കേട്ട് പൊറുതിമുട്ടിയിട്ടാണ്.ഇനി മഞ്ജുവിന്റെ കാര്യത്തില്‍ എന്തു സംഭവിക്കുമെന്ന് വരും ദിവസം അറിയാം








www.vartha.ch