Vartha.ch

ഇരുവഞ്ഞിപ്പുഴ അറബികടലില്‍ ചേരുമെങ്കില്‍ നമ്മള് ബീഫ് തിന്നും-രശ്മി നായര്‍

hihi

കേരളം സോഷ്യല്‍മീഡിയയില്‍ പ്രതിഷേധ കടല്‍ തീര്‍ക്കുകയാണ് .കന്നുകാലി കശാപ്പ് നിരോധിച്ചതിലൂടെ ബീഫ് നിരോധനമെന്ന ബിജെപി അജണ്ടയാണ് സര്‍ക്കാര്‍ നടപ്പാക്കിയിരിക്കുന്നത് എന്നാണ് ആരോപണം ഉയരുന്നത്. കന്നുകാലി കശാപ്പ് നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ സോഷ്യല്‍ മീഡിയ പ്രതിഷേധം ശക്തമാക്കി.ഉത്തരേന്ത്യയില്‍ വര്‍ഗീയ സംഘര്‍ഷങ്ങളും ബീഫിന്റേ പേരില്‍ കൊലപാതകവും നടക്കുമ്പോഴും കേരളത്തിലുള്ളവര്‍ അത് അങ്ങല്ലേ എന്ന് പറയുന്നവര്‍ കേരളത്തിലുണ്ട് -

സംഘപരിവാറിനെതിരെ സോഷ്യല്‍ മീഡിയയില്‍ ശക്തമായി പ്രതികരിക്കാറുള്ള രശ്മി ആര്‍ നായര്‍ ബീഫ് വിവാദത്തിലും പ്രതികരിച്ചു.ഇരുവഞ്ഞിപ്പുഴ അറബിക്കടലില്‍ ചേരുമെങ്കി നമ്മള് ബീഫ് കഴിക്കും. അതിനി എത്ര കടവത്ത് നരേന്ദ്ര മോദി കാവികോണകം കുത്തി നിര്‍ത്തിയാലും അതും കൂടി ഒലിച്ചങ്ങ് പോകും.ബീഫ് കഴിക്കുന്ന ചിത്രമിട്ട് പ്രതിഷേധിക്കുന്നവരുമുണ്ട്.റംസാന്‍ അടുത്തിരിക്കേ ഈ തീരുമാനം ശരിയായില്ലെന്നും വിവേചനമാണെന്നും പ്രതിഷേധക്കാര്‍ പറയുന്നു.രൂക്ഷ ഭാഷയിലാണ് പലരും പ്രതികരിച്ചത്.കേരള സര്‍ക്കാരും ഉത്തരവിനെതിരെ രംഗത്തുവന്നു.ഹിറ്റ്‌ലര്‍ ഭരണവുമായിട്ടാണ് മോദി ഭരണത്തെ താരതമ്യപ്പെടുത്തി പ്രതിഷേധമറിയിച്ചത് .








www.vartha.ch