Vartha.ch

നടി പ്രിയങ്ക അമ്മയാകാനുള്ള ഒരുക്കത്തില്‍ ?

hihi



നടി പ്രിയങ്ക ഗര്‍ഭിണിയാണെന്ന വാര്‍ത്തയാണ് പാപ്പരാസികള്‍ ഇപ്പോള്‍ ആഘോഷിക്കുന്നത്. പ്രിയങ്കയുടെ വയറ് കാണുന്ന തരത്തിലുള്ള ചിത്രങ്ങള്‍ പുറത്ത് വിട്ട് കൊണ്ടായിരുന്നു ഇത്തരം ഗോസിപ്പുകള്‍ പ്രചരിക്കുന്നത്. ഒപ്പം രാജ്യത്തെ നമ്പര്‍ വണ്‍ മൂവി പോര്‍ട്ടലുകളിലും വാര്‍ത്തകള്‍ പ്രചരിക്കുന്നത്.

വിവാഹം കഴിഞ്ഞതിന് പിന്നാലെ തന്നെ കുഞ്ഞ് ഉണ്ടാവുന്നതിനെ കുറിച്ച് നടി തന്നെ തുറന്ന് പറഞ്ഞിരുന്നു. ഞങ്ങള്‍ക്ക് എന്തായാലും കുട്ടികളെ വേണം. അതിന്റെ സമയം വരുമ്പോള്‍ അത് സംഭവിക്കുമെന്നും നടി പറയുന്നു.

എന്നാല്‍ അതിനിടെയാണ് പ്രിയങ്കയും നിക്കും അവരുടെ ആദ്യത്തെ കണ്‍മണിയ്ക്ക് വേണ്ടി കാത്തിരിക്കുകയാണെന്ന റിപ്പോര്‍ട്ട് പ്രചരിച്ചത്.

ഏതായാലും ഔദ്യോഗികമായ വെളിപ്പെടുത്തലിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.




www.vartha.ch