Vartha.ch

രഞ്ജിനി ഹരിദാസ് വിവാഹിതയാകാന്‍ പോകുന്നു,പ്രതിശ്രുത വരനെ കാണാന്‍ കാത്തിരിക്കൂ.

hihi

മലയാളികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിവാഹമാണ് രഞ്ജിനി ഹരിദാസിന്റേത് .താനുമായി നല്ല രീതിയില്‍ ഒരുമിച്ച് പോകുന്ന ഒരാളെ പങ്കാളിയാക്കണമെന്നാണ് രഞ്ജിനിയുടെ ആഗ്രഹം.രഞ്ജിനി വിവാഹിതയാകാന്‍ പോകുന്നുവത്രെ.ഒരു ചാനല്‍ പരിപാടിയിലാണ് രഞ്ജിനിയുടെ പ്രതിശ്രുത വരനെ പരിചയപ്പെടുത്തുമെന്ന് പറയുന്നത്.മഴവില്‍ മനോരമയിലെ കോമഡി സര്‍ക്കസ് എന്ന പരിപാടിയിലാണ് രഞ്ജിനിയുടെ പ്രതിശ്രുത വരനെ പരിചയപ്പെടുത്തുന്നത്. പരിപാടിയുടെ പ്രമോ വീഡിയോ പുറത്ത് വിട്ടതോടെ പ്രേക്ഷകര്‍ക്കും ആരാണെന്നറിയാനുള്ള ആകാംക്ഷയിലാണ്.34 വയസ്സാണ് ഇപ്പോള്‍ രഞ്ജിനിയുടെ പ്രായം. അത് തുറന്ന് പറയുന്നതില്‍ രഞ്ജിനിയ്ക്ക് ഒരു മടിയും ഇല്ലതാനും. ഇത്രയും സൗന്ദര്യവും ഭംഗിയുള്ള ശരീര ഘടന ഉണ്ടായിട്ടും തനിക്കെന്താ വിവാഹം നടക്കാത്തത് എന്ന് താന്‍ സ്വയം ചോദിക്കാറുണ്ടെന്നും രഞ്ജിനി പറയുന്നു.രഞ്ജിനിയ്‌ക്കൊപ്പം സൃന്ദ അഷബും പരിപാടിയില്‍ പങ്കെടുക്കുന്നു. തിങ്കളാഴ്ച രാത്രി ഒമ്പത് മണിക്ക് ഈ പരിപാടി സംപ്രേക്ഷണം ചെയ്യും.

ടെലിവിഷന്‍ പരിപാടികളില്‍ സജീവമായ രഞ്ജിനിയുടെ വരനാണെന്നറിയാന്‍ ഇനി അധികം വൈകില്ലെന്നു ചുരുക്കം-






www.vartha.ch