Vartha.ch

മോഹന്‍ലാല്‍ തുട കാണിച്ചാല്‍ കുഴപ്പമില്ല, സുരാജ് തുട കാണിച്ചാല്‍ എ സര്‍ട്ടിഫിക്കറ്റ് റിമ കല്ലിങ്കല്‍

hihi



സൂരാജ് വെഞ്ഞാറുമൂട് നായകനായ ആഭാസത്തിന്റെ സെന്‍സറിങുമായി ബന്ധപ്പെട്ട് അനാവശ്യ ഇടപെടലുകള്‍ നടത്തിയ സെന്‍സര്‍ ബോര്‍ഡിനെതിരെ ചിത്രത്തിലെ നായിക റിമാ കല്ലിങ്കല്‍. സുരാജ് വെഞ്ഞാറംമൂടിന്റെ തുട കാണിച്ചെന്ന കാരണത്താലാണ് ചിത്രത്തിന് നേരത്തെഎ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. പിന്നീട് നിരവധി പോരാട്ടങ്ങള്‍ക്ക് ഒടുവിലാണ് യു/എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്.

ഇതുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ റിമ പ്രതികരിച്ചിരിക്കുന്നത്. ആഭാസത്തിന്റെ റിലീസ് വൈകിയതിന് കാരണം സുരാജേട്ടന്റെ തുടക്കാണിക്കലാണെന്ന് റിമ സിനിമയിലില്ലാത്ത തന്റെ കൂട്ടുകാരിയോട് പറഞ്ഞു. അങ്ങനെ ഞാന്‍ പറഞ്ഞപ്പോഴാണ് അവള്‍ തിരികെ എന്നോട് മറ്റൊരു ചോദ്യം ഉന്നയിച്ചത്.

അപ്പോള്‍ പുലിമുരുകനില്‍ മോഹന്‍ലാലിന്റെ തുട കാണിച്ചതിന് കുഴപ്പമില്ലേ അതിന് എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ലല്ലോ. അപ്പോഴാണ് നമ്മള്‍ അങ്ങനെ ചിന്തിക്കുന്നത് തന്നെ'

'നാട്ടില്‍ നടക്കുന്ന കാര്യങ്ങളെ വിമര്‍ശിക്കാന്‍ ഒരു കലാരൂപത്തിലൂടെ സാധിക്കുന്നില്ലെങ്കില്‍ അത് സൂചിപ്പിക്കുന്നത് നമ്മള്‍ ജനാധിപത്യത്തിലല്ല ജീവിക്കുന്നത് എന്നാണ്.

ഞങ്ങള്‍ ഈ സിനിമയിലൂടെ പറയാന്‍ ശ്രമിക്കുന്ന കാര്യങ്ങള്‍ തന്നെയാണ് ഇപ്പോള്‍ ഞങ്ങള്‍ സിനിമ പുറത്തിറക്കാന്‍ ശ്രമിക്കുമ്പോള്‍ നേരിടുന്നത്' റിമ പറഞ്ഞു. ഏപ്രില്‍ 27ന് റിലീസ് നിശ്ചയിച്ചിരുന്ന ചിത്രത്തിന് ആവശ്യത്തിന് തിയേറ്ററുകള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് റിലീസ് ഇപ്പോള്‍ മാറ്റി വെച്ചിരിക്കുകയാണ്.










www.vartha.ch