Vartha.ch

ഒടുവില്‍ സാമന്ത മനസ് തുറക്കുന്നു ഹണിമൂണിനെ കുറിച്ച്

hihi



വിവാഹം കഴിഞ്ഞാല്‍ പിന്നെ മാസങ്ങളോളം മധ്യമങ്ങളിലും സിനിമയിലും ഒന്നും തന്നെ താരങ്ങളെ കാണാന്‍ സാധിക്കില്ല. ഷൂട്ടിങ്ങും സിനിമയും ഒന്നുമില്ലാത്ത കുടുംബ ജീവിതത്തില്‍ അഭിരമിക്കുന്ന കുറച്ച് ദിവസങ്ങളായിരിക്കും അത്. ചിലരാകട്ടെ മാസങ്ങളോളം നീണ്ട ഹണിമൂണ്‍ യാത്രയിലുമാകും. തെന്നിന്ത്യന്‍ സുന്ദരി സാമന്തയുടെ സ്ഥിതി വ്യത്യസ്ഥമാണ്. തെലുങ്ക് നായകന്‍ നാഗചൈതന്യയുമായി വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കകം തന്നെ തന്റെ സിനിമാ തിരക്കുകളിലേക്ക് നടി തിരിച്ചെത്തി.

രജു ഗാരി ഗദ്ദി എന്ന സിനിമയുടെ പ്രോമോഷനാണ് സാമന്ത വിവാഹ ശേഷം ആദ്യമായി കാമറയ്ക്കു മുന്നിലെത്തിയത്. നടന്‍ നാഗാര്‍ജുനയ്‌ക്കൊപ്പമായിരുന്നു സാമന്തയുടെ അഭിമുഖ പരിപാടി. സിനിമാ രംഗത്തേക്ക് തിരിച്ചെത്തിയതു പോലെ തന്നെ ആരാധകരുടെ വലിയ സംശയത്തിന് മറുപടിയും താരം നല്‍കി. സോഷ്യല്‍ മീഡിയയില്‍ സജീവമായ സാമന്തയോട് നിരവധി ആരാധകര്‍ ഹണിമൂണിനെ കുറിച്ച് ചോദ്യവുമായി എത്തിയിരുന്നു.

താനും നാഗചൈതന്യയും ഷൂട്ടിങ് തിരക്കിലാണെന്നും ഹണിമൂണ്‍ ട്രിപ്പിന് ഇപ്പോള്‍ പദ്ധതിയില്ലെന്നുമാണ് താരം പറഞ്ഞത്. നിലവില്‍ രണ്ട് ചിത്രങ്ങളില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് സാമന്ത. നാഗചൈതന്യയുടെ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് ഈ ആഴ്ച ആരംഭിക്കാനിരിക്കുകയാണ്. ഷൂട്ടിങ് പൂര്‍ത്തിയാക്കി രണ്ട് മൂന്ന് മാസത്തിന് ശേഷമായിരിക്കും ഹണിമൂണ്‍ എന്നും സാമന്ത അഭിമുഖത്തില്‍ പറഞ്ഞു..




www.vartha.ch