Vartha.ch

ജയലളിതയുടെ ഉറ്റ തോഴിയായി ശശികല മാറിയതെങ്ങനെ? ശശികലയുടെ യുവത്വം അതിശയിപ്പിക്കുന്നത്:

hihi


തമിഴ് രാഷ്ട്രീയത്തില്‍ ഇന്ന് മറക്കാനാവാത്ത ഒരു ഏടായി മാറിയ ശശികല എന്ന ജയലളിതയുടെ ഉറ്റ തോഴിയുടെ ജീവിതത്തെക്കുറിച്ച് പലര്‍ക്കും അറിയുന്നത് വളരെ ചുരുക്കം.

ജയലളിതയോടൊപ്പമുണ്ടായിരുന്ന കാലയളവിലെ ശശികലയെ മാത്രമാണ് പലര്‍ക്കും പരിചയം. എന്നാല്‍ അതിന് മുമ്പുള്ള ശശികല വളരെ വ്യത്യസ്തയായ സ്ത്രീയായിരുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. തിരുത്തുറൈപൂണ്ടിക്കാരായ വിവേകാനന്ദന്‍-കൃഷ്ണവേണി ദമ്പതികളുടെ മകളായിട്ടായിരുന്നു 1957ല്‍ വികെ ശശികലയുടെ ജനനം.

ഒരു സാധാരണ കുടുംബത്തില്‍ സാധാരണക്കാരിയായി ജീവിച്ച ശശികലയുടെ രാശി മാറുന്നത് ഡിഎംകെക്കാരനും സര്‍ക്കാര്‍ പിആര്‍ഒയും ആയിരുന്ന നടരാജനെ വിവാഹം കഴിക്കുന്നതോടെയാണ്. ഇന്ന് ശശികലയുടെ ഏറ്റവും വലിയ ശത്രു കരുണാനിധിയാണ് അന്ന് ആ വിവാഹം നടത്തിക്കൊടുത്തത് എന്നത് മറ്റൊരു കഥ. സന്തോഷകരമായ ജീവിതത്തിനിടയില്‍ പെട്ടെന്ന് ഭര്‍ത്താവിന്റെ ജോലി നഷ്ടപ്പെടുന്നു. ഇതോടെ കാര്യങ്ങളെല്ലാം തകിടം മറിഞ്ഞു. ജീവിക്കാന്‍ വകയില്ലാതെ വന്നപ്പോള്‍ ശശികല വിനോദ് വീഡിയോ വിഷന്‍ എന്ന പേരില്‍ ഒരു വീഡിയോ ലൈബ്രറി തുടങ്ങി. ഇവിടെയും പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ തുടങ്ങി. ഇതോടെ ശശികല ഫോട്ടോഗ്രാഫിയിലും വീഡിയോ ഗ്രാഫിയിലും പ്രാബല്യം നേടി. അതിന് ശേഷം ശശികല കല്യാണ വീടുകളിലും മറ്റും വീഡിയോ പകര്‍ത്താനിറങ്ങി.

ചന്ദ്രലേഖ എന്ന ഐഎഎസ് ഉദ്യോഗസ്ഥയും ഭര്‍ത്താവ് നടരാജനും തമ്മിലുള്ള പരിചയമാണ് ശശികലയെ ജയലളിതയുമായി അടുപ്പിച്ചത്. ചന്ദ്രലേഖയാണ് ശശികലയെ ജയലളിതയ്ക്ക് പരിചയപ്പെടുത്തിയത്. ജയലളിതയോട് അടുപ്പം സൂക്ഷിച്ചാല്‍ അത് പാര്‍ട്ടി പരിപാടികളുടെ വീഡിയോ പകര്‍ത്താന്‍ ഗുണം ചെയ്യുമെന്ന് ശശികല വിശ്വസിച്ചു. ജയലളിതയാവട്ടെ അന്ന് എംജിആറുമായി അടുത്ത പ്രണയത്തിലും. എന്നാല്‍ ശശികല പിന്നെ ജയലളിതയുടെ ആളായി മാറി.

എംജിആറിന്റെ മരണശേഷം പാര്‍ട്ടിയിലും പുറത്തും ജയലളിത വല്ലാതെ ഒറ്റപ്പെട്ട സാഹചര്യമുണ്ടായിരുന്നു. അന്നും ശശികല ജയലളിതയെ പിന്താങ്ങി കൂടെ നിന്നു. ജയലളിത ആദ്യമായി അധികാരത്തിലേറുമ്പോള്‍ ശശികലയ്ക്ക് പ്രായം 34 ആയിരുന്നു. കോടിക്കണക്കിന് രൂപയാണ് ഈ കാലയളവില്‍ ശശികലയും ശശികലയുടെ കുടുംബവും സ്വന്തമാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ജയലളിതയുടെ മരണശേഷം ശശികല തമിഴ്‌നാട് രാഷ്ട്രീയത്തില്‍ തികച്ചും ഒറ്റപ്പെട്ടു എന്നതാണ് യാഥാര്‍ത്ഥ്യം.




www.vartha.ch