Vartha.ch

സെക്‌സില്‍ വേണം പരീക്ഷണങ്ങള്‍

hihi

സ്‌നേഹപ്രകടനത്തിന്റെ വ്യത്യസ്‌ത തലങ്ങളിലേക്ക്‌ ഇറങ്ങിച്ചെല്ലാനാണ്‌ ലൈംഗികതയില്‍ ശ്രമിക്കേണ്ടത്‌. പുരുഷന്‍ മുകളിലും സ്‌ത്രീ താഴെയുമായുള്ള സാധാരണ രീതിമാത്രം തുടരുന്നത്‌ കാലക്രമേണ സെക്‌സിനോട്‌ വിരക്‌തി തോന്നാനിടവരും.

എന്നും ഒരുപോലെ ഒഴുകുന്ന പുഴ സുന്ദരമാണ്‌. എന്നാല്‍ സെക്‌സില്‍ ആ ഒഴുക്കിന്‌ സൗന്ദര്യം അല്‍പം കുറഞ്ഞേക്കാം. വൈവിധ്യങ്ങളാണ്‌ ലൈംഗികാസ്വാദനത്തിന്റെ അടിത്തറ. ഭാരതീയ ശില്‍പകലകളിലും കാമസൂത്രയിലും ലൈംഗികതയിലെ വൈവിധ്യങ്ങള്‍ പ്രകടമാണ്‌. ഒരേ രീതിയിലുള്ള സെക്‌സ് ദമ്പതിമാര്‍ക്കിടയില്‍ മടുപ്പ്‌ ഉളവാക്കും.


സ്‌നേഹപ്രകടനത്തിന്റെ വ്യത്യസ്‌ത തലങ്ങളിലേക്ക്‌ ഇറങ്ങിച്ചെല്ലാനാണ്‌ ലൈംഗികതയില്‍ ശ്രമിക്കേണ്ടത്‌. പുരുഷന്‍ മുകളിലും സ്‌ത്രീ താഴെയുമായുള്ള സാധാരണ രീതിമാത്രം തുടരുന്നത്‌ കാലക്രമേണ സെക്‌സിനോട്‌ വിരക്‌തി തോന്നാനിടവരും. 'സെക്‌സു മടുത്തു', 'എനിക്ക്‌ ഇപ്പോള്‍ സെക്‌സ് ആസ്വദിക്കാന്‍ കഴിയുന്നില്ല', 'ഭാര്യയ്‌ക്ക് സെക്‌സിനോട്‌ താല്‍പര്യമില്ല' എന്നിങ്ങനെയുള്ള പരാതികളുമായി മനഃശാസ്‌ത്രജ്‌ഞനെ കാണുന്നവര്‍ നിരവധിയാണ്‌. ഇത്തരം പ്രശ്‌നങ്ങളിലേക്ക്‌ ദമ്പതിമാരെ നയിക്കുന്നതിന്‌ ഒരു പ്രധാന കാരണം സെക്‌സിലുള്ള ആവര്‍ത്തനമാണ്‌. സെക്‌സ് ആവര്‍ത്തനവിരസമാകുമ്പോള്‍ ലൈംഗിതയിലൂടെയുള്ള സംതൃപ്‌തി കുറയുന്നു. സെക്‌സിനോടുള്ള താല്‍പര്യം നഷ്‌ടമാകുന്നു. പ്രത്യേകിച്ച്‌ പ്രായമേറുന്തോറും. പങ്കാളികള്‍ക്ക്‌ ഇരുവര്‍ക്കും ആസ്വദിക്കാവുന്ന രീതികള്‍ സ്വയം കണ്ടെത്തിയാല്‍ സെക്‌സ് കൂടുതല്‍ ആഹ്‌ളാദകരമാക്കാം.

ആശയവിനിമയം പ്രധാനം


പെട്ടെന്ന്‌ ഒരു ദിവസം സെക്‌സി ല്‍ പരീക്ഷണത്തിന്‌ മുതിരുന്നത്‌ ശരിയല്ല. അത്‌ ഏകപക്ഷീയമാകാനും പാടില്ല. പങ്കാളികള്‍ ഇരുവരും പരീക്ഷണങ്ങള്‍ക്ക്‌ ഒരുപോലെ മനസുകൊണ്ടും ശരീരംകൊണ്ടും ഒരുങ്ങണം. അതിനായി മനസു തുറന്നുള്ള ആശയവിനിമയം വേണം. 'നമുക്ക്‌ മറ്റൊരു രീതി നോക്കിയാലോ' എന്ന ആശയം പങ്കാളികള്‍ പരസ്‌പരം പങ്കുവയ്‌ക്കണം. സെക്‌സില്‍ പരീക്ഷണങ്ങള്‍ക്ക്‌ കൃത്യമായ ചട്ടക്കൂടില്ല.


ആസ്വദിക്കാനാവുന്ന ഏതു രീതിയും പരീക്ഷിക്കാവുന്നതാണ്‌. എന്നാല്‍ പുരുഷനെപ്പോലെ ഏതു രീതിയും ആസ്വദിക്കാന്‍ സ്‌ത്രീക്കാവും എന്നുകരുതാനും പാടില്ല. സ്‌ത്രീയുടെ താല്‍പര്യത്തിന്‌ പ്രാധാന്യം നല്‍കണം. സ്‌ത്രീ പങ്കാളിക്ക്‌ താല്‍പര്യമില്ലാത്ത രീതികള്‍ക്ക്‌ നിര്‍ബന്ധിക്കരുത്‌.


ഇത്‌ ഗുണത്തേക്കാളേറെ ദോഷമാണ്‌. അവിടെയാണ്‌ ആശയവിനിമയത്തിന്റെ പങ്ക്‌. സെക്‌സിലെ ഇഷ്‌ടാനിഷ്‌ടങ്ങള്‍ ചോദിച്ചറിയണം.


ദാമ്പത്യജീവിതത്തിന്റെ ആദ്യകാലങ്ങളില്‍ ഇഷ്‌ടമില്ലാതിരുന്നതും താല്‍പര്യമില്ലാത്തതുമായ കാര്യങ്ങള്‍ പില്‍ക്കാലങ്ങളില്‍ പരസ്‌പര സ്‌നേഹത്തിന്റെ ഫലമായും ലൈംഗിക കാര്യങ്ങളെക്കുറിച്ച്‌ കൂടുതല്‍ അറിവ്‌ നേടുന്നതിന്റെ ഫലമായും മാറിയെന്ന്‌ വരും.


www.vartha.ch