Vartha.ch

ബലാത്സംഗം ചെയ്ത ശേഷം കാട്ടില്‍ കൊണ്ടുപോയി കൊല്ലാനും ഷമിയും പദ്ധതി ഇട്ടിരുന്നു

hihi



കത്വയിലെ പെണ്‍കുട്ടി നേരിട്ട പീഡനത്തിനു സമാനമായ രീതിയിലാണ് തന്നെ ഭര്‍ത്താവ് പീഡിപ്പിച്ചതെന്ന ആരോപണവുമായി ക്രിക്കറ്റ്താരം മുഹമ്മദ് ഷമിയുടെ ഭാര്യ ഹസിന്‍ ജഹാന്‍. കത്വ പീഡനത്തിന് സമാനമായി തന്നെ ബലാത്സംഗം ചെയ്ത ശേഷം കാട്ടില്‍ കൊണ്ടുപോയി കൊല്ലാനും ഷമിയും സംഘവും പദ്ധതി ഇട്ടിരുന്നതായി അവര്‍ അരോപിച്ചു.

കത്വ സംഭവത്തില്‍ പ്രതിഷേധമറിയിച്ച് കൊല്‍ക്കത്തയില്‍ നടന്ന പ്രതിഷേധ പരിപാടിക്കിടെയാണ് ഷെഫിന്‍ ഈ ആരോപണം ഉന്നയിച്ചത്. കത്വ സംഭവത്തിന് പുറകിലുള്ളവരെ ശിക്ഷിക്കണമെന്നും എന്റെ അനുഭവവുമായി ഏറെ സാമ്യമുള്ള സംഭവമാണിതെന്നും അവര്‍ പറഞ്ഞു.

അവര്‍ എന്നെ ബലാത്സംഗം ചെയ്യാനും മൃതദേഹം കാട്ടിലൊളിപ്പിക്കാനും പലതവണ പദ്ധതിയിട്ടിരുന്നു. കഴിഞ്ഞ രണ്ടുമാസമായി ഇതിനെ ചൊല്ലിയുള്ള പോരാട്ടത്തിലാണ് ഞാന്‍. മുന്‍പ് ഹസിന്റെ പരാതിയില്‍ മുഹമ്മദ് ഷമിക്കും കുടുംബത്തിനുമെതിരെ ഗാര്‍ഹിക പീഡനം ചുമത്തി കേസെടുത്തിരുന്നു.










www.vartha.ch