Vartha.ch

ബോളിവുഡിലും കാസ്റ്റിംഗ് കൗച്ചുണ്ട് - സണ്ണിലിയോണ്‍ പറയുന്നു

hihi



ബോളിവുഡിലെ കാസ്റ്റിംഗ് കൗച്ച് ശരിവെച്ച് ബോളിവുഡ് താരം സണ്ണി ലിയോണ്‍. ബോളിവുഡിലും ഹാര്‍വി വെയ്‌സന്‍സ്റ്റീനെപ്പോലുള്ള പീഡകര്‍ ഒളിഞ്ഞിരിപ്പുണ്ടെന്നുമാണ് സണ്ണി മിഡ് ഡേ ഡോട്ട് കോമിനോട് വ്യക്തമാക്കിയത്.

എന്നാല്‍, അവസരങ്ങള്‍ക്കായി താരങ്ങളോട് കിടക്ക പങ്കിടാന്‍ ആവശ്യപ്പെടുന്ന ഇത്തരം അനുഭവങ്ങളൊന്നും തനിക്ക് നേരിടേണ്ടിവന്നിട്ടില്ലെന്നും, കാരണം തന്റെ സംരക്ഷകരായി ഭര്‍ത്താവ് ഡാനില്‍ വെബ്ബറും എന്റെ ടീമും എന്നും തന്നെ സംരക്ഷിക്കുന്നുവെന്നും സണ്ണി പറഞ്ഞു.

കാസ്റ്റിംഗ് കൗച്ച് പ്രവണത ബോളിവുഡില്‍ നിലനില്‍ക്കുന്നുണ്ട്. അതില്‍ സംശയമില്ല. എന്നാല്‍, സ്ത്രീകള്‍ക്ക് മാത്രമല്ല, പുരുഷന്മാര്‍ക്കും ഇത്തരം അനുഭവങ്ങള്‍ ഉണ്ടാവുന്നുണ്ട് ,സണ്ണി പറഞ്ഞു.

സ്ത്രീകള്‍ സംസാരിക്കുംതോറും ഇതിനെതിരെയുള്ള സ്വരം ഉയര്‍ന്നുനില്‍ക്കും. പുതിയ തലമുറയിലെ സ്ത്രീകളില്‍ ആത്മവിശ്വാസം വളര്‍ത്താന്‍ ഇത് ഉപകരിക്കും. ഇക്കാര്യത്തില്‍ ഉറച്ച നിലപാടെടുത്ത സ്ത്രീകളെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ എനിക്ക് അഭിമാനമേയുള്ളൂ. എന്നെങ്കിലും നമ്മുടെ സിനിമാരംഗം മുഴുവന്‍ ഇതില്‍ നിന്ന് മുക്തമാവും എന്നാണ് എന്റെ പ്രതീക്ഷയെന്നും സണ്ണി ലിയോണ്‍ പറഞ്ഞു.




www.vartha.ch