Vartha.ch

സ്വവര്‍ഗ്ഗരതിക്ക്‌ നടിയുടെ പിന്തുണ

Prithviraj and Supriya Menon


സ്വവര്‍ഗ്ഗരതിക്ക്‌ ജാക്വിലിന്‍ നടിയുടെ പിന്തുണ ഏയെസ്‌ ആലങ്കോട്‌

ഹിന്ദിസിനിമാരംഗത്തെ മറ്റു നടിമാരെ താരതമ്യപ്പെടുത്തുമ്പോള്‍, ജാക്വിലിന്‍ സൗന്ദര്യത്തിലും ശരീരഘടനയിലും സമ്പന്നയാണ്‌. ഒളിവു മറവില്ലാതെ എല്ലാംതുറന്നുപറയുന്ന സ്വഭാവക്കാരിയുമാണ്‌.

നിങ്ങള്‍ ശ്രീലങ്കന്‍ പിതാവിനും മലേഷ്യ മാതാവിനും ജനിച്ചവര്‍. ഈ രണ്ടു സംസ്‌കാരിക പശ്‌ചാത്തലത്തില്‍ വളര്‍ന്ന അനുഭവങ്ങളെക്കുറിച്ച്‌ വിശദീകരിക്കാമോ.

ഠ അത്‌, വിവിധ സംസ്‌കാരങ്ങളെക്കുറിച്ചു മനസിലാക്കാന്‍ എനിക്ക്‌ സാധിച്ചു. ഒന്നിലേറെ സംസ്‌കാരങ്ങള്‍ എങ്ങനെ ഒരു ഭവനത്തില്‍ ഐക്യതയോടെ ജീവിക്കാന്‍ കഴിയും എന്നതിനെക്കുറിച്ചും ഞാന്‍ പഠിച്ചു. മാത്രമല്ല, മറ്റു സംസ്‌കാരങ്ങളും ഭാഷകളും ഉള്‍ക്കൊള്ളാനും എനിക്ക്‌ താല്‌പര്യമാണ്‌. അതുകൊണ്ടുതന്നെയാണ്‌ ഞാന്‍ ഇന്ത്യയെ സ്‌നേഹിച്ചതും ഇന്ത്യയിലെത്തി ഹിന്ദി സിനിമകളില്‍ അഭിനയിച്ചതും.

ലങ്കയില്‍ നിങ്ങള്‍ക്ക്‌ ഉദ്യോഗമുണ്ടായിരുന്നോ.

ഠ അവിടെ ഒരു ജോലി സംഘടിപ്പിക്കണമെന്നു തന്നെയായിരുന്നു ഞാന്‍ ആദ്യമായി ആഗ്രഹിച്ചത്‌. ഞാന്‍ ജേര്‍ണലിസം പാസായിട്ടുണ്ട്‌. അങ്ങനെ ഒരു പ്രസിദ്ധീകരണത്തിന്റെ സബ്‌ എഡിറ്ററായി കുറേക്കാലം ജോലി നോക്കി.

ആ രംഗം എനിക്ക്‌ ഒരുപാട്‌ അനുഭവങ്ങള്‍ പകര്‍ന്നുതരുകയുണ്ടായി. എന്റെ സ്വന്തം ആന്റി ശ്രീലങ്കയിലെ അറിയപ്പെടുന്ന ഒരു പത്രപ്രവര്‍ത്തകയാണ്‌. പക്ഷേ വിധി എന്നെ ഒരു അഭിനേത്രിയായി പരിചയപ്പെടുത്തുകയാണുണ്ടായത്‌.

ഉപേക്ഷിക്കാന്‍ താല്‌പര്യപ്പെടുന്ന ഒരു ശീലം.

ഠ എല്ലാം ശുഭമായിരിക്കണമെന്ന സ്വഭാവക്കാരിയാണ്‌ ഞാന്‍. എന്റെ കൂട്ടുകാരികളുടെ വീടുകളില്‍ പോകുമ്പോള്‍ അവിടെ വൃത്തിഹീനമായ ഒരു സാഹചര്യമാണെങ്കില്‍ വൃത്തിയാക്കാനുള്ള ഒരു താല്‌പര്യം എനിക്ക്‌ ഉണ്ടാകുന്നു.

സ്വവര്‍ഗ്ഗരതിയോട്‌ നിങ്ങള്‍ക്ക്‌ താല്‌പര്യമുണ്ടോ...

ഠ എന്റെ പല കൂട്ടുകാരികളും സ്വവര്‍ഗ്ഗരതിയില്‍ ഏര്‍പ്പെടുന്നവരാണ്‌. ഒരു ക്രിസ്‌മസിന്‌ ഞാന്‍ ലണ്ടനില്‍ പോയിരുന്നു. അന്ന്‌ ലണ്ടന്‍ സിറ്റിയാകെ എന്തെന്നില്ലാത്ത തിരക്കിലായിരുന്നു. ഹോട്ടലിലും മറ്റും റൂം ഒഴിവില്ലായിരുന്നു.

ഒരു ഹോട്ടലില്‍ എന്നെപ്പോലെ രണ്ടു പെണ്‍കുട്ടികള്‍ നിന്നിരുന്നു. അവര്‍ക്കും വേണം റൂം. ഒരു റൂം ഒഴിവുണ്ട്‌. ഞങ്ങള്‍ മൂവരും ചേര്‍ന്ന്‌ ആ റൂം അഡ്‌ജസ്‌റ്റ് ചെയ്‌ത് ആ രാത്രി കഴിച്ചുകൂട്ടാന്‍ തീരുമാനിച്ചു. അതില്‍ ഒരു പെണ്‍കുട്ടി പറഞ്ഞു. 'ഞങ്ങള്‍ ഒരു കിടക്കയില്‍ കിടന്നോളാം.'

ഈ പെണ്‍കുട്ടികള്‍ ആസ്‌ട്രേലിയന്‍ സ്വദേശികളായിരുന്നു. അര്‍ദ്ധരാത്രിയായപ്പോള്‍ പെണ്‍കുട്ടികളുടെ സ്വഭാവം മാറി. ഞാന്‍ നോക്കുമ്പോള്‍ അവര്‍ ഇരുവരും പരിപൂര്‍ണ നഗ്നകളായി കെട്ടിപ്പുണര്‍ന്ന്‌ മറിയുന്ന രംഗമാണ്‌ കണ്ടത്‌.

ഞാന്‍ ഉറക്കം നടിച്ചുകിടന്നു. ഈ അനുഭവം ഒരു പുരുഷനില്‍നിന്ന്‌ നേടാന്‍ കഴിയില്ലെന്നും അവര്‍ പറയുകയുണ്ടായി. ഇന്ത്യയില്‍തന്നെ സ്വവര്‍ഗ അനുരാഗമുള്ള ഒത്തിരി കൂട്ടുകാരികള്‍ എനിക്കുണ്ട്‌. ഞാനവരെ വളരെ ആദരണീയമായിട്ടാണ്‌ കാണുന്നത്‌. ഇത്‌ അത്യന്താധുനിക കാലഘട്ടത്തിന്റെ ഒരു സിഗ്നലാണ്‌.

സെക്‌സ് എങ്ങനെ ആസ്വദിക്കണമെന്നത്‌ ഓരോരുത്തരുടെയും സ്വാതന്ത്ര്യമാണ്‌. മാറ്റങ്ങളുടെ കാലഘട്ടമാണ്‌. പുരുഷന്മാരില്‍ ഇല്ലേ സ്വവര്‍ഗ്ഗഭോഗികള്‍? എനിക്ക്‌ ഇങ്ങനെയൊരു താല്‌പര്യമില്ല. പക്ഷേ ഇക്കൂട്ടരുടെ ആത്മാര്‍ത്ഥതയില്‍ എനിക്ക്‌ അനുഭാവം ഉണ്ട്‌.

? വിവാഹത്തില്‍ വിശ്വാസമുണ്ടോ.

ഠ എനിക്കതിനോട്‌ വലിയ യോജിപ്പൊന്നും ഇല്ല. എന്നാല്‍ വിവാഹത്തിലേറെ വിവാഹമോചനം നടക്കുന്ന ഒരു കാലഘട്ടമാണിന്ന്‌. എന്റെ മാതാപിതാക്കള്‍ വിവാഹിതരായിട്ട്‌ മുപ്പതുവര്‍ഷങ്ങളായി. അവര്‍ ഇന്നും സന്തോഷപൂര്‍വം ജീവിക്കുന്നു. അങ്ങനെയൊരു ജീവിതമാണ്‌ ഞാനാഗ്രഹിക്കുന്നത്‌. ഒരുപക്ഷേ വിവാഹം കഴിച്ചാലും ഇല്ലെങ്കിലും ഇപ്പോഴുള്ള എന്റെ കുഞ്ഞിനെ ഞാന്‍ വളര്‍ത്തും.

ഏയെസ്‌ ആലങ്കോട്‌


www.vartha.ch