Vartha.ch

ഞാനാണാണോ പെണ്ണാണോ എന്ന് എല്ലാവര്‍ക്കും സംശയം നാദിര്‍ഷ - സുബി സുരേഷ്

hihi

ഹാസ്യതാരങ്ങളോട് ഇടിച്ചു നില്‍ക്കുന്ന മികച്ച പ്രകടനം നടത്തുന്ന താരമാണ് സുബി സുരേഷ്.എന്തിനും മറുപടിയുണ്ടാകും.സംസാരവും പെരുമാറ്റവും കണ്ടാല്‍ താന്‍ ആണാണോ പെണ്ണാണോ എന്ന് സംശയമുണ്ട് ചിലര്‍ക്കെന്നാണ് സുബി പറയുന്നത്.മമ്മൂക്കയും ആ ചോദ്യം ചോദിച്ചിട്ടുണ്ട് .എന്നെ അദ്ദേഹത്തിന്റെ സിനിമയില്‍ വിളശിക്കാത്തത് ഇതുകൊണ്ടാകാം.ആരെങ്കിലും ഒന്നു പറഞ്ഞ് ശരിയാക്കണേയെന്നും സുബി പറയുന്നു

അമേരിക്കയില്‍ നടന്ന ദിലീപ് ഷോയില്‍ ഞാനും പങ്കെടുത്തിരുന്നു.ആ ട്രിപ്പിനിടയ്ക്ക് നാദിര്‍ഷ പറഞ്ഞു,ഈ ട്രിപ്പ് കുറേ കാര്യങ്ങള്‍ തെളിയിക്കാനാണെന്ന് .അതൊക്കെ തെളിയിച്ചു.ഇനിയാകെ തെളിയിക്കാനുള്ളത് നീ ആണാണോ പെണ്ണാണോ എന്നുള്ളതാണെന്ന്'' സുബി പറയുന്നു.പരിപാടിയില്‍ മിമിക്രി ടീമിനൊപ്പമാണ് അധികവും പോകാറ്.ഷോപ്പിങ് അധികം ചെയ്യാത്തതിനാല്‍ ഇവര്‍ക്കൊപ്പം കറങ്ങാന്‍ പോകും.അതായിരിക്കാം ഇങ്ങനെ ഒരു സംശയം വരാന്‍ കാരണമെന്നും സുബി പറയുന്നു.








www.vartha.ch