Vartha.ch

പുറത്തുവന്നത് അറിയാത്ത കാര്യമാണ് ഞാന്‍ പറഞ്ഞ വാക്കുകളിതാണെന്ന് ഊര്‍മ്മിള ഉണ്ണി

hihi



അമ്മ ജനറല്‍ ബോഡി യോഗത്തില്‍ അജന്‍ഡയില്‍ ഇല്ലാത്ത ഒരു കാര്യം ആയിരുന്നത്രെ നടന്‍ ദിലീപിനെ തിരിച്ചെടുക്കുന്നത്. ഏതായാലും ആരോപണ വിധേയനാണെങ്കിലും ദിലീപിനെ തിരിച്ചെടുക്കണമെന്നാണ് ഭൂരിഭാഗവും ഇവിടെ അഭിപ്രായപ്പെട്ടത്. ഇതില്‍ ഉയര്‍ന്നുകേട്ട പേര് നടി ഊര്‍മ്മിള ഉണ്ണിയുടേതാണ്. ഊര്‍മ്മിള ഉണ്ണിയാണ് ദിലീപിനെ തിരിച്ചെടുക്കുന്ന കാര്യം യോഗത്തില്‍ ഉന്നയിച്ചതെന്നാണ് വാര്‍ത്ത. എന്നാല്‍ വിഷയത്തില്‍ ഊര്‍മ്മിള ഉണ്ണിയുടെ പ്രതികരണമിങ്ങനെ

പുറത്ത് വന്നത് ഞാന്‍ അറിയാത്ത കാര്യമാണ്. യോഗം അവസാനിക്കാറായപ്പോള്‍ ഇനി എന്തെങ്കിലും ചോദിങ്ങള്‍ ബാക്കിയുണ്ടോ എന്ന് ചോദിച്ചു. ദിലീപിന്റെ കാര്യത്തില്‍ എല്ലാവര്‍ക്കും ആകാംക്ഷയുണ്ടെങ്കിലും ചോദിക്കാന്‍ ആര്‍ക്കും ധൈര്യമില്ലായിരുന്നു. പക്ഷേ ദിലീപിന്റെ കാര്യം ഉന്നയിക്കണം എന്ന് ആവശ്യപ്പെട്ടപ്പോള്‍ ദിലീപിനെ തിരിച്ചെടുക്കുമോ ഇല്ലയോ എന്നറിയാന്‍ എല്ലാവര്‍ക്കും താത്പര്യം ഉണ്ട് എന്ന് മാത്രമാണ് ഞാന്‍ പറഞ്ഞത്.

അല്ലാതെ തിരിച്ചെടുക്കാന്‍ ഞാന്‍ പറഞ്ഞിട്ടില്ല' ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് ഊര്‍മിള വ്യക്തമാക്കി. ദിലീപിനെ തിരിച്ചെടുത്തതില്‍ ആരും എതിരഭിപ്രായം പറഞ്ഞില്ലെന്നും തിരിച്ചെടുക്കണോ എന്ന് ചോദിപ്പോള്‍ എല്ലാവരും കൈയ്യടിക്കുകയായിരുന്നുവെന്നും താരം വ്യക്തമാക്കി. തനിക്കെതിരേ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപക പ്രചരണമാണ് നടക്കുന്നതെന്നും ഊര്‍മിള പറയുന്നു..












www.vartha.ch