Vartha.ch

ആ രാത്രിയില്‍ ഇരുട്ടിലിരുന്ന് അച്ഛന്‍ പൊട്ടിക്കരഞ്ഞു - വിദ്യാബാലന്‍ പറയുന്നു.

hihi



വിദ്യാബാലന്‍ പാലക്കാട്ടുകാരനായ രാമയ്യര്‍ ബാലനെന്ന പി ആര്‍ ബാലന്റെ മകളാണ് .അതായത് മലയാളിയായ അച്ഛന്‍.വിദ്യയ്ക്ക് എല്ലാ പിന്തുണയും നല്‍കുന്ന വ്യക്തി.എന്നാല്‍ ഒരു രാത്രി അച്ഛന്‍ ഒറ്റയ്ക്കിരുന്ന് പൊട്ടിക്കരഞ്ഞെന്ന് വിദ്യ പറയുന്നു.പൊട്ടിക്കരഞ്ഞ അച്ഛനെ ആശ്വസിപ്പിച്ച് ചുമലില്‍ കൈവച്ച് അന്ന് വിദ്യ പറഞ്ഞു.സാരമില്ല അപ്പാ,എല്ലാം ശരിയാകുമെന്ന്.ഈയൊരു നിമിഷമാണ് തന്റേയും മക്കളുടേയും പില്‍ക്കാല ജീവിതം മാറ്റിമറിച്ചതെന്നാണ് പിതൃദിനത്തില്‍ പുറത്തുവിട്ട വീഡിയോയില്‍ 71 കാരനായ പി ആര്‍ ബാലന്‍ പറയുന്നു.

' ഞങ്ങള്‍ തമിഴന്മാരാണ് .കേരളത്തിലെ പാലക്കാട്ടേയ്ക്ക് കുടിയേറിയവര്‍ .ബോംബെയില്‍ ഒരു ടൈപ്പിസ്റ്റായാണ് ഞാന്‍ ജോലി തുടങ്ങിയത്.60 രൂപയാണ് മാസ ശമ്പളം.ഇന്ന് ആ കാശിന് ഒരു കപ്പ് കാപ്പി പോലും കിട്ടില്ല.മുത്തശ്ശിക്കും അമ്മയ്ക്കും മൂന്ന് പെങ്ങമ്മാര്‍ക്കുമൊപ്പമാണ് ഞാന്‍ ജീവിച്ചത്.ഒരുപാട് കഷ്ടപ്പെട്ടാണ് അമ്മ ന്നൈ വളര്‍ത്തിയത്.ല്ലൊ മക്കള്‍ക്കും തുല്യ അവകാശം നല്‍കി.ഇന്നെന്റെ കുടുംബത്തില്‍ ഭാര്യയും രണ്ട് പെണ്‍മക്കളുമാണ് ഉള്ളത് .വിദ്യയും പ്രിയയും.എന്റെ രണ്ടു കണ്ണുകളെ പോലെ ഞാനവരെ സ്‌നേഹിച്ചു.യാതൊരു നിയന്ത്രണവും നല്‍കിയില്ല.ല്ലൊ കാര്യങ്ങളും തുറന്നുതന്നെയായിരുന്നു കണ്ടത് .അവരുടെ സ്വതന്ത്രത്തില്‍ ഒരു തടസ്സവും നിന്നിട്ടില്ല.

2000ല്‍ എന്റെ 55ാം വയസ്സിലാണ് ഞാന്‍ ജോലിയില്‍ നിന്ന് വിരമിച്ചത്.ആകെയുണ്ടായിരുന്ന സമ്പാദ്യം രണ്ട് പെണ്‍കുട്ടികളായിരുന്നു.ഇനിയെന്തെന്ന ചിന്തയിലായി.അര്‍ധരാത്രി ഞാന്‍ വീടിന്റെ ഹാളിലിരുന്നു കരഞ്ഞു തുടങ്ങി.ഉറക്കെ കരഞ്ഞു.38 വര്‍ഷം ജോലി ചെയ്തിട്ടും ഈ അവസ്ഥയിലാണല്ലോ എന്നെ എത്തിച്ചതെന്ന് ഞാന്‍ ചോദിച്ചു.പൊട്ടിക്കരഞ്ഞ അച്ഛനെ ആശ്വസിപ്പിച്ച് ചുമലില്‍ കൈവച്ച് അന്ന് വിദ്യ പറഞ്ഞു.സാരമില്ല അപ്പാ,എല്ലാം ശരിയാകുമെന്ന്.

ഒന്നിലും അച്ഛന്‍ നിരുത്സാഹപ്പെടുത്തിയിട്ടില്ല. ഡേര്‍ട്ടി പിക്ചര്‍ ചെയ്യുമ്പോള്‍ ശരീര പ്രദര്‍ശനമുണ്ടാകുമെന്ന് വീട്ടില്‍ പറഞ്ഞു.അവരുടെ പ്രതികരണം എനിക്കറിയണമായിരുന്നു.വീട്ടുകാര്‍ക്ക് വേണ്ടി സിനിമ പ്രദര്‍ശിച്ചിപ്പിച്ചു.സിനിമ കഴിഞ്ഞപ്പോള്‍ എല്ലാവരുടേയും മുന്നില്‍ വച്ച് അച്ഛന്‍ കൈയ്യടിച്ചു.പിന്നെ ലോകം എന്തു പറഞ്ഞാലും എനിക്ക് പ്രശ്‌നവുമില്ല.ആ ആത്മവിശ്വാസം വിലമതിക്കാനാകില്ലെന്നും വിദ്യ പറയുന്നു.വിദ്യയെ കഥാപാത്രമായി കാണാന്‍ കഴിഞ്ഞതിനാല്‍ ചിത്രത്തില്‍ ഒന്നും മോശമായി തോന്നിയില്ലെന്ന് കുടുംബം പറയുന്നു.

എല്ലാ പെണ്‍കുട്ടികള്‍ക്കും ഇതുപോലൊരു അപ്പയുണ്ടെങ്കില്‍ എന്ന് ഞാന്‍ ആശിക്കുകയാണെന്ന് പറഞ്ഞാണ് വിദ്യ വീഡിയോ അവസാനിപ്പിക്കുന്നത് .










www.vartha.ch