Vartha.ch

കീര്‍ത്തിയെ കുറിച്ച് പറഞ്ഞതിന് മാപ്പു പറയണമെന്നാവശ്യപ്പെട്ടവര്‍ക്ക് മറുപടിയുമായി വിജയ്

hihi



കാതല്‍മന്നന്‍ ജെമിനി ഗണേശനായി ദുല്‍ഖര്‍ സല്‍മാനും തെലുങ്ക് സിനിമയിലെ താരറാണിയായ സാവിത്രിയായി കീര്‍ത്തി സുരേഷും വേഷമിടുന്ന ചിത്രം മഹാനടി റിലീസിന് ഒരുങ്ങുകയാണ്. ഈ ചിത്രത്തില്‍ ഒരു വേഷം അവതരിപ്പിക്കുന്ന നടന്‍ വിജയ് ദേവേരാക്കൊണ്ട കീര്‍ത്തിയുടെ ചിത്രം പങ്കുവച്ച് നടത്തിയ പരമാര്‍ശം വിവാദമായിരുന്നു.'വാട്ട് എ കൂള്‍ ചിക്ക്' എന്ന പരമാര്‍ശത്തോടെയാണ് വിജയ് ചിത്രം പങ്കുവച്ചത്. ഈ പരമാര്‍ശത്തിലൂടെ വിജയ് അപമാനിച്ചത് കീര്‍ത്തിയെ മാത്രമല്ല സാവിത്രയെയുമാണെന്ന് ആരാധകര്‍ പറയുന്നത്.

എന്നാല്‍ 'മാപ്പ് ആവശ്യമുള്ളവര്‍ക്ക് ചെന്നൈ ലീല പാലസിലേക്ക് വരാം. അവിടെ നടക്കുന്ന മഹാനദി ഓഡിയോ ലോഞ്ചില്‍ നിങ്ങളെ കാണുമ്പോള്‍ സാവിത്രി സന്തോഷിക്കും. കാരണം സദാചാരവാദികളാണ് അവരുടെ ജീവിതം തകര്‍ത്തും അവരെ മദ്യപാനിയെന്നും വിളിച്ചതെന്നും' വിജയ് പറഞ്ഞു.

മുന്‍ കാല താരങ്ങള്‍ ജെമിനി ഗണേശന്‍, സാവിത്രി എന്നിവരുടെ പ്രണയ ജീവിതങ്ങള്‍ പറയുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നാഗ് അശ്വിനാണ്










www.vartha.ch